ഇതാ അമൃത രാജൻ അൺസ്റ്റോപ്പബിൾ...
text_fieldsരാജ്യത്തെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യൻ ഐഡൽ സംഗീത റിയാലിറ്റി ഷോ വേദിയിൽ, രാജ്യത്തെ ഏറ്റവും പ്രശസ്ത ഗായികമാരിലൊരാളായ ശ്രേയ ഘോഷാലടക്കമുള്ള ജഡ്ജിങ് പാനലിനു മുന്നിൽനിന്ന് അവൾ ചോദിച്ചു, ‘ഞാനൊന്ന് മൈക്ക് ടെസ്റ്റ് ചെയ്തോട്ടേ..’ എന്ന്. ശേഷം, ‘മൈക്ക് ടെസ്റ്റ്...ടെസ്റ്റ്...ടെസ്റ്റ്’ എന്നൊരു രണ്ടു വരി പാട്ടിലൂടെ മൈക്ക് ടെസ്റ്റും ചെയ്തു. അവളുടെ ആറ്റിറ്റ്യൂഡിൽ ജഡ്ജിമാരും കാണികളുമെല്ലാം അതോടെ ഫ്ലാറ്റ്. ‘ഈ വൈബ് എനിക്കിഷ്ടായി’ എന്നായിരുന്നു ശ്രേയയുടെ കമന്റ്.
ആരാണീ പാട്ടുകാരയെന്നറിയേണ്ടേ? ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ‘ഇന്ത്യൻ ഐഡലി’ന്റെ പതിനാറാം സീസണിലെ ടോപ് 16ൽ ഒരാളായ, മലയാളിയും പെരുമ്പാവൂരുകാരിയുമായ അമൃത രാജനാണിത്. പാടിയ പാട്ടുകളും പാടാനെത്തിയ അമൃതയുടെ ആത്മവിശ്വാസവും നിഷ്കളങ്കതയും ക്യൂട്ട്നെസുമെല്ലാം ലക്ഷക്കണക്കിന് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണിന്ന്.
‘ബോംബെ’യിലെ ‘കെഹനാ ഹെ ക്യാ..’യും രംഗീലയിലെ ‘ഹേ രാമാ യേ ക്യാ ഹുവാ’യുമെല്ലാം ഇന്ത്യൻ ഐഡൽ വേദിയെ ഇളക്കി മറിച്ചിരിക്കുകയാണ്. ‘നിന്നെപ്പോലുള്ള ഐഡലിനെയാണ് ഇന്ത്യക്ക് വേണ്ടതെ’ന്നായിരുന്നു, ജഡ്ജിമാരിലൊരാളായ ഗായകൻ വിശാൽ ദദ്ലാനി പറഞ്ഞത്. സമൂഹമാധ്യമങ്ങളിലും അമൃതയുടെ പാട്ടുകളും മാനറിസങ്ങളും വൻ ട്രെൻഡിങ് ആയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

