3000 അതിഥികൾ, മണ്ഡപത്തിന് 18 കോടി, വധുവിന്‍റെ സാരിക്ക് ഒരു കോടി; തെന്നിന്ത്യൻ നടന്‍റെ 100 കോടിയുടെ കല്യാണക്കഥയറിയാം...
text_fieldsവിവാഹങ്ങൾ എല്ലായ്പ്പോഴും ആഡംബരമായി നടത്താനുള്ള പ്രവണത ഇന്ത്യക്കാർക്കിടയിൽ ഉണ്ട്. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ വിവാഹങ്ങൾക്കായി അമ്പരപ്പിക്കുന്ന തുക ചെലവ് വരാറുണ്ട്. ഉയർന്ന നിലവാരമുള്ള വേദികൾ മുതൽ ഡിസൈനർ വസ്ത്രങ്ങൾ വരെ കോടികളാണ് പല താരവിവാഹങ്ങൾക്കും ചെലവ് വരുന്നത്.
ബോളിവുഡിൽ, അനുഷ്ക ശർമ-വിരാട് കോഹ്‌ലി, രൺവീർ സിങ്-ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, കത്രീന കൈഫ്-വിക്കി കൗശൽ എന്നിവരുടെ വിവാഹങ്ങളാണ് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ചെലവേറിയത്. ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തിലേക്ക് വരുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ആഡംബരമായി നടന്നത് ജൂനിയർ എൻ.ടി.ആറും ലക്ഷ്മി പ്രണതിയും തമ്മിലുള്ള വിവാഹമായിരുന്നു.
2011 മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. ആ വർഷത്തെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു എന്നതിനാൽ അത് വാർത്തകളിൽ ഇടം നേടി. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം വിവാഹത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയായിരുന്നു. ഏകദേശം 3000 ത്തിലധികം അഥിതികളാണ് വിവാഹത്തിന് പങ്കെടുത്തത്. മണ്ഡപം അലങ്കരിക്കാൻ 18 കോടി രൂപ ചെലവഴിച്ചു. വധു ഒരു കോടി രൂപ വിലമതിക്കുന്ന സാരിയായിരുന്നു ധരിച്ചത്.
വിവാഹനിശ്ചയ സമയത്ത് ലക്ഷ്മി പ്രണതിക്ക് വെറും 17 വയസ്സ് മാത്രമായിരുന്നു പ്രായം. വിവാഹ വാർത്ത പുറത്തുവന്നതിനെത്തുടർന്ന്, നടനെതിരെ ശൈശവ വിവാഹ നിയമപ്രകാരം പരാതി ലഭിച്ചു. എന്നാൽ ലക്ഷ്മിക്ക് 18 വയസ്സ് തികഞ്ഞ ശേഷമായിരുന്നു വിവാഹം. അഭയ് റാം, ഭാർഗവ് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

