Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്തി 4600 കോടി രൂപ; ആലിയയും പ്രിയങ്കയും ദീപികയുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി

text_fields
bookmark_border
ആസ്തി 4600 കോടി രൂപ; ആലിയയും പ്രിയങ്കയും ദീപികയുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന് കേൾക്കുമ്പോൾ ആലിയ ഭട്ടിന്റെയും പ്രിയങ്ക ചോപ്രയുടെയും ദീപിക പദുക്കോണിന്റെയും പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ അവരാരുമല്ല, 90കളിലെ താരമായ ജൂഹി ചൗളയാണ് അത്. കഴിഞ്ഞ 10 വർഷത്തിനിടെ കാര്യമായ വിജയ പടങ്ങളൊന്നും ജൂഹിയുടെ അക്കൗണ്ടിൽ ഇല്ലെങ്കിലും ലോകത്തിലെ സമ്പന്ന നടിമാരുടെ പട്ടികയിൽ ആദ്യപത്തിൽ ജൂഹിയുടെ പേരുമുണ്ട്. ഹുറൂൺ റിച്ച് ലിസ്റ്റ് 2024ലാണ് ജൂഹിയുടെ പേരുള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി. 90കളിലെ മുൻനിര താരമായിരുന്ന ജൂഹിയുടെ ഏറ്റവും ഒടുവിലത്തെ ബോക്സ് ഓഫ് ഹിറ്റ് ചിത്രം 2009ൽ ആയിരുന്നു.

ജൂഹി ചൗളയും ഭർത്താവ് ജെയ് മേത്തയും


ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയുടെ ആസ്തി കുത്തനെ വർധിക്കാൻ കാരണം. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ഇവർ. മാത്രമല്ല, ഐ.പി.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടക്കം നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ്.

ഇന്ത്യയിലെ സമ്പന്ന നടിമാരുടെ പട്ടികയിൽ രണ്ടാമതുള്ള ഐശ്വര്യ റായിയുടെ ആസ്തി 850 കോടി രൂപയാണ്. മൂന്നാംസ്ഥാനത്തുള്ള പ്രിയങ്ക ചോപ്രക്ക് 650 കോടി രൂപയുടെ ആസ്തിയാണുള്ളത്. പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ ആലിയ ഭട്ടിന്റെയും ദീപിക പദുക്കോണിന്റെയും പേരുകളാണുള്ളത്. 90കളിൽ ഒരു സിനിമക്ക് ഒരുകോടി പ്രതിഫലം വാങ്ങി നടിയാണ് ജൂഹി ചൗള.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This 90s' star is India's richest actress
Next Story