Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അച്ഛനും അജിത് സാറും തമ്മിൽ എപ്പോഴും മത്സരം ഉണ്ടായിരുന്നു, എന്നാൽ ആരാധകർ കരുതുംപോലെ അല്ല'; ജേസൺ സഞ്ജയ്

text_fields
bookmark_border
അച്ഛനും അജിത് സാറും തമ്മിൽ എപ്പോഴും മത്സരം ഉണ്ടായിരുന്നു, എന്നാൽ ആരാധകർ കരുതുംപോലെ അല്ല; ജേസൺ സഞ്ജയ്
cancel

തമിഴ് സിനിമാലോകത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലം ചർച്ച ചെയ്യപ്പെട്ട വിജയ് അജിത് ആരാധക മത്സരത്തെക്കുറിച്ചും ഹൈപ്പുകളെക്കുറിച്ചും മനസ്സുതുറന്ന് സംവിധായകനും വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരുതാരങ്ങൾക്കുമിടയിലുണ്ടായിരുന്നത് കടുത്ത ശത്രുതയല്ലെന്നും മറിച്ച് പരസ്പരം വളരാൻ പ്രചോദനമായ ആരോഗ്യകരമായ മത്സരമായിരുന്നു അതെന്നുമാണ് ജേസൺ പറയുന്നത്.

തങ്ങളുടെ കുട്ടിക്കാലത്ത് ദളപതി വിജയ്‌നെയും തല അജിത്തിനെയും സിനിമയിലെ പ്രധാന എതിരാളികളായാണ് കണ്ടിരുന്നതെന്ന് ജേസൺ പറയുന്നു. എന്നാൽ അതൊരു ആരോഗ്യകരമായ മത്സരമായിരുന്നു. "നീ ഇത്തരത്തിലുള്ള സിനിമ നൽകിയാൽ, ഞാൻ മറ്റൊരു മികച്ച സിനിമ നൽകും. നീ 100 ദിവസത്തെ വിജയചിത്രം സമ്മാനിച്ചാൽ, ഞാൻ അതിലും മികച്ച വിജയം നേടും" എന്ന തരത്തിലുള്ള പരസ്പര പ്രചോദനമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്.

വ്യക്തിപരമായ വളർച്ചക്കായി രണ്ടുപേരും വ്യത്യസ്ത പാതകളാണ് തെരഞ്ഞെടുത്തതെന്നും ജേസൺ ഓർമ്മിപ്പിച്ചു. വിജയ് ഇപ്പോൾ സിനിമയിൽ നിന്ന് പൂർണമായും മാറി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ്. മറുവശത്ത് അജിത് തന്റെ പാഷനായ പ്രൊഫഷണൽ മോട്ടോർസ്പോർട്സിലും സിനിമയിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇരുവർക്കും ഇപ്പോൾ ആ പഴയ രീതിയിലുള്ള സിനിമാ മത്സരങ്ങളിൽ ഏർപ്പെടാൻ സമയമില്ലെന്നും അങ്ങനെയൊന്ന് ആജീവനാന്തം നിലനിർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും വ്യക്തിപരമായ ഒരു കാര്യം ജേസൺ വെളിപ്പെടുത്തുകയുണ്ടായി. അജിത്തിന്റെ വമ്പൻ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ആരംഭം’ ചെന്നൈയിലെ പ്രശസ്തമായ വുഡ്‌ലാൻഡ്സ് തിയറ്ററിൽ പോയി താൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്റെ സിനിമകൾ റിലീസ് ദിവസം തന്നെ തിയറ്ററിൽ പോയി കാണുന്ന ശീലമുള്ള താൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട മറ്റൊരു നടന്റെ ചിത്രം അജിത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധകർക്കിടയിൽ കടുത്ത മത്സരങ്ങൾ നിലനിന്നിരുന്നപ്പോഴും താരങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഏറെ സൗഹൃദപരമായിരുന്നു. അടുത്തിടെ യു.കെയിലെ സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ടിൽ നടന്ന ലെമാൻസ് റേസിനിടയിൽ വിജയും അജിത്തും നേരിട്ട് കണ്ടുമുട്ടിയതും ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There was always a rivalry between vijay and Ajith said Jason Sanjay
Next Story