Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ
cancel

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. വിശദ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ജൂൺ എട്ടിന് 48ാം ജന്മദിനം ആഘോഷിച്ച ശിൽപ ഷെട്ടി നിലവിൽ കുടുംബസമേതം ഇറ്റലിയിൽ അവധി ആഘോഷത്തിലാണ്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്ന ശിൽപ ഷെട്ടി ടെലിവിഷൻ ഷോകളിലൂടെയും നിറഞ്ഞുനിന്നിരുന്നു. 14 വർഷത്തെ ഇടവേളക്ക് ശേഷം 2021ൽ ‘ഹംഗാമ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചെത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ഇന്ത്യൻ ​പൊലീസ് ഫോഴ്സ് ആണ് അടുത്ത ചിത്രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft at Shilpa Shetty's house; Two arrested
Next Story