ചിലത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്; ലോകം കരുതിയത് ‘ഷോലെ’ പരാജയപ്പെടുമെന്നാണ്, പക്ഷേ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു -ജാവേദ് അക്തർ
text_fieldsവർഷം അമ്പത് കഴിഞ്ഞിട്ടും രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഷോലെ' ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികമാണ് ഷോലെ നേടിയത്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ഷോലെയെ കുറിച്ച് ജാവേദ് അക്തർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സലിം ഖാനുമായി ചേർന്ന് ജാവേദ് അക്തർ എഴുതിയ ഈ ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഒരു ചെറിയ ആശയം പതുക്കെ രൂപപ്പെടാൻ തുടങ്ങുന്നു. ക്രമേണ അത് വളരുന്നു. കഥാപാത്രങ്ങൾ കഥയിൽ ചേരുന്നു, ക്രമേണ അത് വലുതാവുന്നു. ഷോലെ ഒരു ക്ലാസിക് ആകുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു കലാസൃഷ്ടി കാലത്തെ അതിജീവിച്ച് നിലനിൽക്കുമോ എന്നത് മനപ്പൂർവ്വം ചെയ്യാൻ കഴിയില്ല. അത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇത് ഒരു പരാജയമായിരിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ പിന്നീട് ചിത്രം വൻ വിജയമായി മാറി.
യഥാർത്ഥത്തിൽ ഒരു കൊള്ളക്കാരനും, ജോലി നഷ്ടപ്പെട്ട രണ്ട് സൈനികരും എന്ന ആശയത്തിൽ നിന്നാണ് ചിത്രം തുടങ്ങിയത്. പിന്നീട് കഥ വികസിച്ചപ്പോൾ ബസന്തിയെപ്പോലുള്ള മറ്റ് കഥാപാത്രങ്ങൾ കടന്നുവന്നു. മനുഷ്യവികാരങ്ങളുടെ സമ്മേളനം, പ്രതികാരം, സൗഹൃദം, പ്രണയം, ഗ്രാമീണ ജീവിതം, നഗരത്തിലെ ബുദ്ധിശാലികളായ രണ്ട് ചെറുപ്പക്കാർ തുടങ്ങിയ മനുഷ്യവികാരങ്ങളുടെ ഒരു സങ്കലനമാണ് ഷോലെ. അതുകൊണ്ടാണ് ഈ സിനിമ ഇന്നും പ്രേക്ഷകരുമായി ബന്ധപ്പെടുന്നത്.
ആദ്യം ചിത്രീകരിച്ച ക്ലൈമാക്സിൽ താക്കൂർ ഗബ്ബറിനെ കൊല്ലുന്നതായിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ നിർദേശപ്രകാരം അത് മാറ്റേണ്ടി വന്നു. ആ മാറ്റം തന്നെ നിരാശനാക്കിയെന്നും ജാവേദ് അക്തർ കൂട്ടിച്ചേർത്തു. ഞാൻ തന്റെ പഴയ സിനിമകൾ കാണാറില്ലെന്നും ജാവേദ് അക്തർ വെളിപ്പെടുത്തി. കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കാം. എന്നാൽ, എപ്പോഴും അതിൽ മുഴുകി ജീവിക്കരുത്. കാരണം, ഒരു കലാകാരൻ എപ്പോഴും ഏറ്റവും പുതിയ സൃഷ്ടികളിലൂടെയാണ് പ്രസക്തനാവുന്നത്. ഭൂതകാലത്തിൽ ജീവിക്കുന്നവർക്ക് ഭാവിയിൽ പ്രതീക്ഷകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

