'പിരിയേണ്ട സമയമായി, സംരക്ഷിച്ചതിന് നന്ദി'! വിവാഹമോചനമല്ല; വിശദീകരണവുമായി രാജ് കുന്ദ്ര
text_fieldsനീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് പൊതുവേദികളിൽ നിന്ന് അകന്ന് നിൽക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. ജയിൽ മോചിതനായതിന് ശേഷം മുഖം മറച്ചുള്ള മാസ്ക്ക് ധരിച്ചാണ് ആളുകളുടെ മുന്നിൽ എത്തുന്നത്. ഇപ്പോഴിതാ മാസ്ക്കിനോട് വിടപറഞ്ഞിരിക്കുകയാണ്. കുന്ദ്രയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 'ഞങ്ങൾ വേർപിരിഞ്ഞിരിക്കുന്നു' എന്ന് തുടങ്ങുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുമായുളള വിവാഹമോചനത്തെ കുറിച്ചാണെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണമായിട്ടാണ് മാസ്ക്ക് ഉപയോഗം നിർത്തിയെന്ന് കുന്ദ്ര അറിയിച്ചിരിക്കുന്നത്.
'മുഖം മൂടിക്ക് വിട.... മാസ്ക്കിനോട് വിടപറയേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായ എനിക്ക് സംരക്ഷമൊരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് യാത്ര ആരംഭിച്ചിട്ടുണ്ട്- രാജ് കുന്ദ്ര കുറിച്ചു.
രാജ് കുന്ദ്രയുടെ ജയിൽ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുകയാണ്. ‘യു. ടി 69’ എന്നാണ് ചിത്രത്തിന്റെ പേര്. എസ്.വി.എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

