Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Devdas
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ദേവ്​ദാസ്​...

'ദേവ്​ദാസ്​ ഷൂട്ടിങ്ങിനിടെ നേരിട്ട ഒരേയൊരു പ്രശ്​നം അതായിരുന്നു' -ഓർമകൾ പങ്കുവെച്ച്​ ഷാരൂഖ്​

text_fields
bookmark_border

മുംബൈ: സഞ്​ജയ്​ ലീല ബൻസാലിയുടെ ​മനോഹര ദൃശ്യവിസ്​മയങ്ങളിലൊന്നാണ്​ ഷാരൂഖ് ഖാൻ​ നായകനായ 'ദേവ്​ദാസ്​'. ചിത്രം പുറത്തിറങ്ങി 19 വർഷം പൂർത്തിയാകു​േ​മ്പാഴും ആ​രാധകർ ഏറെയാണ്​ ഇൗ ബൻസാലി മാജിക്കിന്​. ഷാരൂഖിന്​ പുറമെ ഐശ്വര്യ റായ്​യും മാധുരി ദീക്ഷിതും ജാക്കി ഷ്​റോഫും കിരൺ ഖേറുമെല്ലാം ചിത്രത്തിൽ തിളങ്ങി. ​മനോഹരമായ ഗാനങ്ങളും ഐശ്വര്യയുടെയും മാധുരിയുടെയും നൃത്തചുവടുകളും ചിത്രത്തിന്​ ദൃശ്യ ചാരുത​േകി.

ആരാധകർ ഏറെയുള്ള ചിത്രത്തിന്‍റെ 19ാം വാർഷികത്തിൽ ഓർമ പങ്കുവെച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ നായകനായ ഷാരൂഖ്​.

'എല്ലാ അർധരാത്രികളിലും... അതിരാവിലെകളിലും പ്രശ്​നങ്ങളുണ്ടായിരുന്നു. അതിസുന്ദരിയായ മാധുരി ദീക്ഷിതും അത്യാകർഷകമായ ഐശ്വര്യ റായ്​യും സന്തോഷവാനായ ജാക്കി ഷ്​റോഫും ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച കിരൺ ഖേറും ക്ഷമയോടെ എല്ലാ അംഗങ്ങളെയും ഒരുമിച്ച്​ കൈകാര്യം ചെയ്​ത സഞ്​ജയ്​ ലീല ബൻസാലി എന്നിവരുള്ളതിനാൽ ആ പ്രശ്​നത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഞാൻ നേരിട്ടിരുന്ന ഒരേയൊരു പ്രശ്​നം മുണ്ട്​ അഴിഞ്ഞുവീണുകൊണ്ടിരുന്നുവെന്നതായിരുന്നു. ഈ സ്​നേഹത്തിന്​ എല്ലാവരോടും നന്ദി' -ഷാരൂഖ്​ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

മാധുരി ദീക്ഷിതിനും സഞ്​ജയ്​ ലീല ബൻസാലിക്കുമൊപ്പമുള്ള ദേവ്​ദാസ്​ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചാണ്​ ഷാരൂഖിന്‍റെ പോസ്റ്റ്​. ഷാരൂഖിന്‍റെ പോസ്റ്റിന്​ താഴെ നിരവധി പേർ കമന്‍റുകളുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khansanjay leela bhansaliMadhuri DixitKirron KherAishwarya Rai BachchanDevdasJackie Shroff
News Summary - The Only Issue That Shah Rukh Khan Faced During Devdas Shoot
Next Story