Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അമ്മ നേതൃത്വം പിരിച്ചുവിടണം': പൊന്നമ്മ ബാബു

text_fields
bookmark_border
അമ്മ നേതൃത്വം പിരിച്ചുവിടണം: പൊന്നമ്മ ബാബു
cancel

കൊച്ചി: താരസംഘടനയായ അമ്മ നേതൃത്വം പിരിച്ചുവിടണമെന്ന് നടി പൊന്നമ്മബാബു. സംഘടനയുമായ ബന്ധപ്പെട്ട വിവാദത്തിൽ നീറിപുകയുന്നതിനിടയിലാണ് പൊന്നമ്മ ബാബു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴുള്ള നേതൃത്വം തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് അവർ അറിയിച്ചു. പ്രസിഡന്‍റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണെന്നും ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നതെന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ടിനി ടോമിനെതിരെ ഹൻസിബ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്. അമ്മയിൽ നിന്ന് താൻ രാജി വെക്കാൻ കാരണം ടിനി ടോം ആണെന്നും ജിഹാദി എന്ന് വിളിച്ചു, തനിക്ക് എല്ലാവരുമായും അവിഹിതം ഉണ്ടെന്ന് പറഞ്ഞു പരത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ടിനിക്കെതിരെ ഹൻസിബ നടത്തിയത്. എക്സിക്യുട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകിയെന്നും സംഘടനയുടെ പ്രസിഡന്‍ററും സെക്രട്ടറിയും തന്‍റെ കൂടെ നിന്നില്ലെന്നും ഹൻസിബ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. നീന കുറിപ്പും ടിനി ടോമിനെതിരെ അസഭ്യം പറയുക, കൈയേറ്റം ചെയ്യൽ എന്നിവ ചൂണ്ടിക്കാട്ടി പരാതി നൽകി‍യിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "The leadership of AMMA must be disbanded," says Ponnamma Babu.
Next Story