Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ മൂന്നുപേരെ ഇടിച്ചു; നടി രവീണ ടണ്ഠന് നേരെ നാട്ടുകാരുടെ കൈയേറ്റം -Video

text_fields
bookmark_border
കാർ മൂന്നുപേരെ ഇടിച്ചു; നടി രവീണ ടണ്ഠന് നേരെ നാട്ടുകാരുടെ കൈയേറ്റം -Video
cancel

മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതിനെ തുടർന്ന് നടിയെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത് നാട്ടുകാർ. ശനിയാഴ്ച രാത്രി മുംബൈ ബാന്ദ്ര കാർട്ടർ റോഡിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടം നടക്കുമ്പോൾ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ കാറിൽ നിന്നിറങ്ങുമ്പോൾ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും ആരോപണമുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അപമാനിച്ചെന്നും പറയുന്നു.

തന്റെ മൂക്കിൽനിന്ന് രക്തം വരുന്നുണ്ടെന്നും നിങ്ങൾ ഈ രാത്രി ജയിലിൽ കിടക്കേണ്ടിവരുമെന്നും പരിക്കേറ്റ സ്ത്രീ പറയുന്നതും എന്നെ അടിക്കരുതെന്ന് രവീണ പറയുന്നതുമെല്ലാം വിഡിയോയിലുണ്ട്. രവീണയുടെ ഡ്രൈവർ തന്റെ മാതാവിനെയും ബന്ധുവിനെയും ആക്രമിച്ചെന്നും മാതാവിന് തലക്ക് മുറിവേറ്റെന്നും പരിക്കേറ്റ മുഹ്സിൻ ഷെയ്ഖ് എന്നയാൾ പ്രതികരിച്ചു. സമീപത്തെ പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചപ്പോൾ നാലു മണിക്കൂർ കാത്തുനിർത്തിച്ചെന്നും പരാതി ഫയൽ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The car hit three people; Actress Raveena Tanton was assaulted by people
Next Story