'എമ്പുരാനേ'... സംശയം വേണ്ട, ആ ശബ്ദം പൃഥ്വിയുടെ മകളുടേത് തന്നെ -ദീപക് ദേവ്
text_fieldsതിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ട്രെയിലറിലുംസിനിമയിലും പ്രേക്ഷകരെ ഹരം കൊള്ളിച്ച പാട്ടായിരുന്നു എമ്പുരാനെ... എന്നത്. എമ്പുരാനിലൂടെ പൃഥ്വിരാജിന്റെ മകൾഅലംകൃത മേനോനും ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ചിത്രത്തിലെ 'എമ്പുരാനേ' എന്ന ഗാനത്തിനിടെ കേൾക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്. എമ്പുരാനേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അലംകൃതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ദീപക് ദേവ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും എമ്പുരാനിൽ പാടിയിട്ടുണ്ട്.
തുടക്കത്തിൽ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് അലംകൃതയെക്കൊണ്ട് പാടിക്കാമെന്ന് തീരുമാനിക്കുന്നത്. എമ്പുരാനെ എന്ന പാട്ട് ആദ്യം കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും അത് വെച്ചിട്ടുണ്ട്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു. ദീപക് ദേവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

