Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിജയ് @ 48; ദളപതിക്ക്...

വിജയ് @ 48; ദളപതിക്ക് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

text_fields
bookmark_border
Thalapathy Vijay turns 48
cancel
Listen to this Article

തെന്നിന്ത്യയുടെ ദളപതി വിജയിക്ക് ഇന്ന് 48ാം ജന്മദിനം. പ്രയപ്പെട്ട സൂപ്പർസ്റ്റാറിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. അനിരുദ്ധ്, ജി.വി പ്രകാശ്, ഹൻസിക, ശരത്കുമാർ തുടങ്ങി നിരവധിപ്രമുഖരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വംശി സംവിധാനം ചെയ്യുന്ന 'വാരിസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്.

ബാലതാരമായി സിനിമയിലെത്തിയ വിജയ് പിന്നീട് കോളിവുഡിലെ ശക്തനായ നടനായി നിലയുറപ്പിക്കുകയായിരുന്നു. വിജയ് സിനിമകൾക്ക് ലോകമൊട്ടാകെ വലിയ ആരാധകരുമുണ്ട്. സിനിമക്കു പുറമെ നിരവധി സമൂഹിക പ്രശ്നങ്ങളിലും വിജയ് ഇടപെടാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൈക്കിളിൽ വോട്ട് ചെയ്യാനെത്തി ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

വിജയുടെ പുതിയ സിനിമ മുൻ ഇന്ത്യൻ ക്രക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോനി നിർമ്മിക്കാനൊരുങ്ങുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ ധോനി അതിഥിവേഷത്തിലെത്തുമെന്നാണ് സൂചനകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaykollywood
News Summary - Thalapathy Vijay turns 48
Next Story