തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് രജനികാന്ത്! തലൈവർ ചിത്രത്തിൽ കപിൽ ദേവും...
text_fieldsകപിൽ ദേവിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് നടൻ രജനികാന്ത്. കപിൽ ദേവിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്.
ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത, ഇതിഹാസവും ആദരണീയനുമായ കപിൽ ദേവ്ജിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നെന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും- രജനി ട്വീറ്റ് ചെയ്തു. ലാൽസലാം എന്ന ഹാഷ്ടാഗിനോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
വാനിറ്റി വാനിനുള്ളില്‍ രജനികാന്തിനൊപ്പമുള്ള ചിത്രം കപിൽ ദേവും പങ്കുവെച്ചിട്ടുണ്ട്. ലാല്‍സലാമില്‍ രജനികാന്തും അതിഥി വേഷത്തിലാണ് എത്തുന്നത്. കാമിയോ റോളിലാണ് കപില്‍ ദേവ് എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

