‘തല’ വീണ്ടും റേസിങ് ട്രാക്കിൽ
text_fieldsതമിഴ് സിനിമയിലെ മുൻനിര നടനായ അജിത്തിന്റെ കാർ റേസിങ്ങിനോടുള്ള അഭിനിവേശം പറഞ്ഞറിയിക്കേണ്ടതില്ല. ഇടക്കാലത്ത് വിട്ടുനിന്നെങ്കിലും ‘തല’ വീണ്ടും റേസിങ് ട്രാക്കിൽ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.
അജിത്ത് ദുബൈയിൽ കാർ റേസിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമ ചിത്രീകരണത്തിനായി അസർബൈജാനിലേക്ക് പോകുംമുമ്പ് ദുബൈയിൽ ഇറങ്ങിയ നടൻ, എഫ്.ഐ.എ ലൈസൻസുള്ള ദുബൈ ഓട്ടോഡ്രോം ട്രാക്കും സന്ദർശിച്ചു.
2010ൽ അജിത് എം.ആർ.എഫ് റേസിങ് സീരീസിൽ പങ്കെടുത്തിട്ടുണ്ട്. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും ജർമനിയിലും മലേഷ്യയിലും സർക്യൂട്ടുകളിലും മത്സരിച്ചു. ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ അർമാൻ ഇബ്രാഹിമിനും പാർഥിവ സുരേഷേരനുമൊപ്പമാണ് മത്സരിച്ചത്.
അന്ന് കാർ റേസിങ്ങിനോടുള്ള അഭിനിവേശത്തെക്കുറിച്ച് അജിത്തിനോട് ചോദിച്ചപ്പോൾ, മുൻ നടിയും ഭാര്യയുമായ ശാലിനിയാണ് ധൈര്യം തന്നതെന്ന് പറഞ്ഞിരുന്നു. അവൾ ഇല്ലെങ്കിൽ, ഞാൻ മത്സരിക്കില്ലെന്നും തന്റെ മാതാപിതാക്കളും പിന്തുണച്ചെന്നും വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘തദ്വു’ ആണ് അജിത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. അധിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’, മഗിഴ് തിരുമേനിയുടെ ‘വിടാ മുയാർച്ചി’ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

