മൊട്ട ‘തല’
text_fields‘തല’യെന്ന് ആരാധകർ വിളിക്കുന്ന തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ ഓരോ അപ്പിയറൻസും തെന്നിന്ത്യയിൽ വൈറലാണ്. തന്റെ പാഷനായ കാർ റേസിങ് ട്രാക്കിലെ ചിത്രമായാലും പുതിയ ലുക്ക് പരീക്ഷിക്കുമ്പോളായാലും അജിത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്.
അതുപോലൊന്നാണ്, കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ബസ് കട്ട് (buzz cut), അഥവാ മുടി പൂർണമായും ട്രിം ചെയ്തുള്ള സ്റ്റൈൽ വൻ ഹിറ്റായത്. ഉടൻ വരാനിരിക്കുന്ന ജി.ടി 4 യൂറോപ്യൻ സീരീസ് റേസിനായുള്ള തയാറെടുപ്പുമായി ഇപ്പോൾ ബെൽജിയത്തിലുള്ള അജിത് അവിടെ നിന്നുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

