തെലുങ്ക് സിനിമക്ക് ആന്ധ്രാ സര്‍ക്കാറിനോട് ബഹുമാനം ഇല്ല; ചലച്ചിത്ര നിർമാതാക്കള്‍ സിനിമകളുടെ റിലീസ് സമയത്ത് മാത്രമേ വരൂ -പവന്‍ കല്ല്യാണ്‍
text_fieldsതെലുങ്ക് സിനിമ രംഗത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാറിനോട് ‘മിനിമം ബഹുമാനം’ പോലും ഇല്ലെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ടോളിവുഡ് ആന്ധ്ര സര്‍ക്കാറിനോട് നന്ദി പ്രകടിപ്പിക്കുന്നില്ല. എന്‍.ഡി.എ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമാ വ്യവസായ പ്രതിനിധികള്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിക്കുക പോലും ചെയ്തില്ലെന്ന് പവന്‍ കല്യാണ്‍ ആരോപിച്ചു.
‘സര്‍ക്കാര്‍ വ്യവസായ പദവി നല്‍കി ചലച്ചിത്ര വ്യവസായത്തെ വികസിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന സമയത്ത്, അവരുടെ സര്‍ക്കാറിനോടുള്ള ബഹുമാനം കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെ, ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് അവര്‍ക്ക് മിനിമം ബഹുമാനമോ നന്ദിയോ പോലും ഇല്ല’ പവന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്ര നിർമാതാക്കള്‍ അവരുടെ സിനിമകളുടെ റിലീസ് സമയത്ത് മാത്രമേ വരൂ എന്നും മേഖല വികസിപ്പിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.
സിനിമകളുടെ റിലീസ് സമയത്ത് ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നതിനും മറ്റ് പരാതികള്‍ പരിഹരിക്കുന്നതിനുമായി മുന്നോട്ടുവരുന്നതിനുപകരം, അവരുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പവന്‍ ഉപദേശിച്ചു. സര്‍ക്കാര്‍ അവരോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

