തെലുങ്ക് നടൻ കൈകാല സത്യനാരായണ അന്തരിച്ചു
text_fieldsകൈകാല സത്യനാരായണ
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും മുൻ എം.പിയുമായ കൈകാല സത്യനാരായണ (87 ) അന്തരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുറച്ചുകാലം രാഷ്ട്രീയത്തിൽ സജീവമായിരുന്ന സത്യനാരായണ, തെലുഗുദേശം പാർട്ടി (ടി.ഡി.പി) പ്രതിനിധിയായാണ് പാർലമെന്റിലെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു, പ്രശസ്ത തെലുങ്ക് നടനും ടി.ഡി.പി എം.എൽ.എയുമായ എൻ. ബാലകൃഷ്ണ എന്നിവർ അനുശോചിച്ചു.

