'നീ എത്ര വലുതായാലും, എവിടെ പോയാലും, അവർ എപ്പോഴും നിന്നെ ഇങ്ങനെ വിളിക്കും': 'ദേസി ഗേളിന്‍റെ' യാത്ര തരുൺ മൻസുഖാനി ഓർമിക്കുന്നു
text_fieldsസംവിധായകനായി അരങ്ങേറ്റം കുറിച്ച തരുൺ മൻസുഖാനി പതിനേഴ് വർഷങ്ങൾക്ക് ശേഷം ഹൗസ്ഫുൾ 5 എന്ന ചിത്രത്തിലൂടെ വീണ്ടും വരികയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമിച്ച് പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച 2008 ലെ റൊമാന്റിക് കോമഡി ചിത്രം ദോസ്താന ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പ്രിയങ്കയുടെ കരിയറിലെ നാഴികക്കല്ലായിരുന്നു ജനപ്രിയ നൃത്ത ഗാനമായ ദേസി ഗേൾ. ഇന്ത്യൻ തീരങ്ങൾക്കപ്പുറം ഹോളിവുഡിലേക്കും ഗാനത്തിന്‍റെ പ്രശസ്തി ഉയർന്നിരുന്നു. എന്നാൽ പ്രിയങ്കയുടെ ഉജ്ജ്വലമായ ഉയർച്ച പ്രവചിച്ച നിമിഷത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ.
'ഞാൻ അവൾക്ക് ദേസി ഗേൾ എന്ന പാട്ട് കേൾപ്പിച്ച് കൊടുത്തു. പാട്ട് പ്ലേ ചെയ്യുന്നതിന് മുമ്പ്, ഞാൻ അവളോട് പറഞ്ഞു. 'നീ എത്ര വലുതായാലും, എവിടെ പോയാലും, അവർ എപ്പോഴും നിന്നെ ഇങ്ങനെ വിളിക്കും.' ഞാൻ പാട്ട് പ്ലേ ചെയ്തു. ആ നിമിഷം മുതൽ ഈ പെൺകുട്ടി പ്രതീക്ഷകൾക്കനുസരിച്ച് ഉയരുമെന്ന് എനിക്കറിയാമായിരുന്നു തരുൺ മൻസുഖാനി പറഞ്ഞു. ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെയധികം അവൾ നേടിയിട്ടുണ്ട്. പ്രിയങ്കയുമായുള്ള തന്റെ സൗഹൃദത്തെ ആഴമേറിയത് എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.
ഞങ്ങൾ വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂ. എനിക്ക് എപ്പോൾ വേണമെങ്കിലും അവളെ വിളിച്ച് എന്റെ മോശം കാര്യങ്ങളോ മികച്ച കാര്യങ്ങളോ വിധിക്കപ്പെടാതെ പറയാൻ കഴിയും. അത് നേരെ മറിച്ചും പ്രവർത്തിക്കുമെന്ന് എനിക്കറിയാം. ഞാൻ നല്ല സംവിധായകനാണെന്ന് അവർ കരുതിയിരിക്കാം. അവർ മികച്ച നടിയാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് ഒരിക്കലും ഞങ്ങളുടെ സൗഹൃദത്തിൽ കൂടികലർന്നിട്ടില്ല. പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം ഹിന്ദി സിനിമാ വ്യവസായത്തിൽ അപൂർവമാണെന്നും അത് അജണ്ടയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും' തരുൺ മൻസുഖാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

