Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മരിച്ചിട്ടും അയാൾ എന്നെ ഉപദ്രവിക്കുന്നു’; നാനാ പടേക്കറെ അധിക്ഷേപിച്ച് നടി തനുശ്രീ ദത്ത, താരത്തിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
നാനാ പടേക്കർ, തനുശ്രീ ദത്ത
cancel
camera_alt

നാനാ പടേക്കർ, തനുശ്രീ ദത്ത

ലഖ്നോ: വിഖ്യാത ചലച്ചിത്ര താരം നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തി നടി തനുശ്രീ ദത്ത. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ തനുശ്രീ ദത്ത നടത്തിയ പരാമർശങ്ങൾക്കെതിരെ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രതിഷേധമുയരുകയാണ്. നാനാ പടേക്കറുടെ മരണത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തെ 'ഈവിൾ ഡെഡ്' എന്നാണ് തനുശ്രീ വിശേഷിപ്പിച്ചത്. താൻ പങ്കെടുക്കുന്ന സ്വകാര്യ പരിപാടികളുടെ പ്രചാരണത്തിന് അദ്ദേഹത്തിന്റെ മരണം തടസ്സമാകുമോ എന്ന ആശങ്കയിൽ സംസാരിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നത്.

നാനാ പടേക്കർ അന്തരിച്ച ദിവസം ലഖ്‌നോവിലേക്കുള്ള തന്റെ യാത്രക്കിടെയാണ് തനുശ്രീ ദത്ത വിവാദപരാമർശമടങ്ങിയ ഇൻസ്റ്റാഗ്രാം വിഡിയോ പങ്കുവച്ചത്. തനിക്ക് ഏറെ പ്രാധാന്യമുള്ള ഒരു വലിയ ഔദ്യോഗിക പരിപാടി നടക്കാനിരിക്കുകയാണെന്നും അതിനായി ദിവസം മുഴുവൻ സോഷ്യൽ മീഡിയ ലൈവുകളും പോസ്റ്റുകളും പങ്കുവെക്കാൻ തീരുമാനിച്ചിരുന്നുവെന്നും തനുശ്രീ പറഞ്ഞു.

എന്നാൽ, വൈകുന്നേരമാകുമ്പോഴേക്കും മാധ്യമങ്ങളെല്ലാം ഈ 'ഈവിൾ ഡെഡിനെ' കുറിച്ചുള്ള വാർത്തകൾക്കായി തന്റെ പിന്നാലെ വരുമോ എന്നും തന്റെ പരിപാടിയേക്കാൾ കൂടുതൽ പ്രാധാന്യം മരണത്തിന് നൽകി തന്റെ പ്രമോഷൻ തടസ്സപ്പെടുത്തുമോ എന്നുമായിരുന്നു നടി ആശങ്കപ്പെട്ടത്. പിന്നാലെ നാനാ പടേക്കറുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്ന് പറഞ്ഞെങ്കിലും തന്റെ നിലപാടിനെ ന്യായീകരിച്ച് നടി രംഗത്തെത്തി. നാനാ പടേക്കറുടെ മരണം ഒരു അദ്ഭുതമാണെന്നും ആരെങ്കിലും മരിച്ചെന്നു കരുതി താൻ അനുഭവിച്ച മാനസിക വിഷമങ്ങളും വേട്ടയാടലുകളും ഇല്ലാതാകുന്നില്ലെന്നുമാണ് അവർ വാദിച്ചത്.

'ഈ രാത്രി ലൈവിൽ വരേണ്ട കാര്യമൊന്നും എനിക്കില്ല. പക്ഷേ എനിക്കെതിരെ വരുന്ന നെഗറ്റിവിറ്റി കണ്ട് പറഞ്ഞു പോകുന്നതാണ്. ഈ ലോകത്ത് പലർക്കും പല അനുഭവങ്ങളുണ്ടാകും, എന്റേത് എനിക്കേ അറിയൂ. ഞാൻ മിണ്ടാതിരിക്കാൻ പോകുന്നില്ല. ഒരാൾ മരിച്ചു, എന്നു കരുതി അയാൾ ചെയ്തതെല്ലാം ഇല്ലാതാകുമോ? ആ ആൾ കാരണം വേദനിച്ചവരുടെ വേദന ഇല്ലാതാകുമോ? ആ ഇരകളുടെ അവസ്ഥയോ? ചിലർ മാപ്പ് കൊടുക്കാൻ പറയുന്നു, ദൈവം പോലും അയാൾക്ക് മാപ്പ് കൊടുക്കില്ല. ഭഗവാനോട് മാപ്പ് ചോദിച്ചാൽ പോലും അത് സ്വീകരിക്കില്ല. കാരണം അയാൾ കുറ്റം ഏറ്റുപറയില്ല. എത്രപേരുടെ ജീവിതം നശിപ്പിച്ചെന്നു പറയില്ല. മീ ടു നീക്കത്തിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചെന്ന് ഇയാൾക്ക് അറിയുമോ? ആ സംഭവത്തിനുശേഷം എന്റെ ജീവിതത്തിൽ തകർച്ചകൾ മാത്രമാണുണ്ടായത്. 2024ൽ എന്റെ വണ്ടിയുടെ ബ്രേക്ക് മുറിച്ചു മാറ്റി, ഗുണ്ടകൾ പിന്തുടർന്നു. ഈവിൾ മരിച്ചുവെന്ന് ഞാൻ പറഞ്ഞതു തന്നെയാണ്.' തനുശ്രീ കൂട്ടിച്ചേർത്തു. മരിച്ചിട്ടും അയാൾ തന്നെ ഉപദ്രവിക്കുകയാണെന്നും നിങ്ങളോടൊന്നും ഇത് വിശദീകരിച്ചു തരേണ്ട കാര്യമില്ലെന്നുമാണ് താരം പറയുന്നത്. കുറേ യൂട്യൂബേഴ്സും ഓൺലൈൻ മാധ്യമങ്ങളും തന്റെ പ്രതികരണം വച്ച് കണ്ടന്റ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും നടി ആരോപിച്ചു. തന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം തനുശ്രീയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും രംഗത്തെത്തി.

'ഹോൺ ഒകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് 2018ൽ തനുശ്രീ ദത്ത ആരോപിച്ചിരുന്നു. ഇന്ത്യയിൽ 'മീ ടൂ' ചലനങ്ങൾക്ക് തിരികൊളുത്തിയ വലിയ സംഭവമായിരുന്നു അത്. എന്നാൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി നാനാ പടേക്കർ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തുടർന്ന് മുംബൈ പൊലീസ് അന്വേഷണത്തിൽ നാനാ പടേക്കർക്ക് പൊലീസ് ക്ലീൻ ചീറ്റ് നൽകിയിരുന്നു. തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾക്ക് തക്കതായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് 2019ൽ കേസ് അവസാനിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nana Patekar Death Controversy Unfolds
Next Story