Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരോ​ഗ്യവതിയാണെന്നതിൽ...

ആരോ​ഗ്യവതിയാണെന്നതിൽ അഹങ്കാരം ഉണ്ടായിരുന്നു, സ്വന്തം ശരീരത്തെ ​ഗൗനിക്കാതിരിക്കരുത്; തനിഷ്ത ചാറ്റർജിക്ക് സ്തനാർബുദം

text_fields
bookmark_border
thanishtha chaterji
cancel

സംവിധായികയും അഭിനേത്രിയുമായ തനിഷ്ത ചാറ്റർജിക്ക് സ്തനാർബുദം സ്ഥിരീകരിച്ചു. സ്റ്റേജ് 4 സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും നിലവിൽ ചികിത്സയിലൂടെ കടന്നുപോവുകയാണെന്നും തനിഷ്ത പറഞ്ഞു. അർബുദം ബാധിച്ചാണ് തനിഷ്തയുടെ പിതാവും മരണപ്പെട്ടത്. എന്റെ അച്ഛൻ വളരെ ഫിറ്റ്നസായിരുന്നു. അദ്ദേഹത്തിന് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തുന്നതുവരെ ഒരു ഡോക്ടറെയും കാണാൻ പോയിട്ടില്ല. അച്ഛനെ നഷ്ടപ്പെട്ട് അഞ്ച് ദിവസത്തിനുള്ളിൽ, ഞാൻ ഏക് റുക ഹുവാ ഫൈസ്‌ല എന്ന സിനിമയുടെ സെറ്റിൽ തിരിച്ചെത്തി.

രോ​ഗസ്ഥിരീകരണം വൈകിയെങ്കിലും താൻ രോ​ഗമുക്തി നേടുമെന്ന് തനിഷ്ത പറഞ്ഞു. ഡോക്ടർമാർ ആത്മവിശ്വാസം നൽകുന്നുണ്ട്. ആരോ​ഗ്യവതിയാണെന്നതിൽ അൽപം അഹങ്കാരം ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള ആരോ​ഗ്യപ്രശ്നവും ബാധിക്കില്ലെന്ന് കരുതി. എന്നാൽ ആരോ​ഗ്യമുണ്ടെന്ന് കരുതി സ്വന്തം ശരീരത്തെ ​ഗൗനിക്കാതിരിക്കരുത് എന്നും തനിഷ്ത പറയുന്നു. 70 വയസ്സുള്ള എന്റെ അമ്മയുടെയും ഒൻപത് വയസ്സുള്ള മകളുടെയും ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നതിനാൽ ദുഃഖിക്കാൻ സമയമില്ലായിരുന്നു. അവർക്കുവേണ്ടി ഞാൻ ശക്തയാകേണ്ടിവന്നു.

എന്റെ മകൾ ഞാൻ ഒരു സൂപ്പർ വുമൺ ആണെന്ന് കരുതുന്നു. അവൾ അത് വിശ്വസിക്കുന്നത് തുടരണമെന്ന് ഞാനും ആഗ്രഹിക്കുന്നു. ചില ആളുകൾ കുട്ടികളോട് എല്ലാം പറയണമെന്ന് പറഞ്ഞു. പക്ഷേ ഞാൻ അവളെ സംരക്ഷിക്കാൻ ആഗ്രഹിച്ചു. മാതാപിതാക്കൾ അങ്ങനെയാണ് ചെയ്യുന്നത്. മുതിർന്നവരായ നമ്മൾ ദുഃഖത്തിലൂടെ കടന്നുപോകുന്നു. പക്ഷേ അവളുടെ കുട്ടിക്കാലം ദുഃഖത്താൽ മൂടപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. അവൾക്ക് യു.എസിലേക്ക് പോകാൻ ആഗ്രഹമില്ല, പക്ഷേ എന്നെ ഇങ്ങനെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവളുടെ ഭാവിയെക്കുറിച്ച് അവൾക്ക് അരക്ഷിതാവസ്ഥ തോന്നരുതെന്നും തന്നെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകളുണ്ടെന്ന് അവൾ അറിയണമെന്നും ഞാൻ ആഗ്രഹിച്ചു തനിഷ്ത പറഞ്ഞു.

നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകൾ മാമോ​ഗ്രാഫി (എക്സ്റേ ഉപയോഗിച്ച് നടത്തുന്ന സ്തനരോഗനിർണയ പരിശോധന) ചെയ്യണമെന്നും നേരത്തേ രോ​ഗം സ്ഥിരീകരിക്കുന്നത് ചികിത്സക്ക് ​ഗുണം ചെയ്യുമെന്നും തനിഷ്ത പറയുന്നു. എനിക്ക് തെറ്റുപറ്റി. ആർക്കും സംഭവിക്കാമെന്ന് മനസ്സിലായി. ഇപ്പോൾ അർബു​ദം സംബന്ധിച്ച അവബോധം പകരുകയാണ് തന്റെ ലക്ഷ്യമെന്നും തനിഷ്ത കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast cancerhealthcareBollywood
News Summary - Tanishta Chatterjee diagnosed with breast cancer
Next Story