Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് നാളെ തൃശൂരിൽ; കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കും

text_fields
bookmark_border
വിജയ് നാളെ തൃശൂരിൽ; കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കും
cancel

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് സൂചന. തൃശൂരിൽ നടക്കുന്ന കല്യാൺ നവരാത്രി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹം തൃശൂരിൽ എത്തും എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മണിക്കൂർ പരിപാടിയിൽ പങ്കെടുത്ത്‌ വിജയ് മടങ്ങും.

നവരാതി ആഘോഷങ്ങൾക്ക് കല്യാൺ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് നവരാത്രി ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തിവരാറുണ്ട്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നത് വലിയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

മുൻ വർഷങ്ങളിൽ അമിതാഭ് ഭച്ചൻ, സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള വി.ഐ.പി സെലിബ്രിറ്റികൾ തൃശൂരിലെത്തി കല്യാൺ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സമാന രീതിയിൽ ഇത്തവണയും ഒരു സെലിബ്രിറ്റിയെ കൊണ്ടുവരുമെന്ന് കല്യാൺ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തികച്ചും സ്വകാര്യമായ രീതിയിൽ ആയിരിക്കും നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. വിജയ് ഗുരുവായൂർ സന്ദർശിച്ചേക്കും എന്ന അനൗദ്യോഗിക വാർത്തകളും നിലവിൽ പുറത്തുവരുന്നുണ്ട്. പക്ഷെ ക്ഷേത്രം ഭാരവാഹികൾ ഇത് വരെ അത്തരം വാർത്തകൾ സ്ഥിതീകരിച്ചിട്ടില്ല.

തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. രണ്ട് വർഷം മുമ്പ് വെങ്കട് പ്രഭു സംവിധാനം ചെയ്ത 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം ഇതിനുമുമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu CM Vijay to Visit Thrissur for Kalyan Navratri Celebrations
Next Story