Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഗീത സംവിധായകൻ ദേവയുടെ വിയോഗത്തിന് പിന്നാലെ അനന്തരവനും യാത്രയായി; തമിഴ് നടൻ കാർത്തിക് സബേഷ് അന്തരിച്ചു

text_fields
bookmark_border
karthik sabesh
cancel
camera_alt

കാർത്തിക് സബേഷ്, ദേവ 

സംഗീത സംവിധായകൻ സബേഷിന്റെ മകനും തമിഴ് നടനുമായ കാർത്തിക് സബേഷ് (37) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ അനന്തരവൻ കൂടിയാണ് ഇദ്ദേഹം.

സംഗീത സംവിധായകൻ ദേവ അന്തരിച്ച് മൂന്നാം നാളാണ് മരുമകനായ കാർത്തിക്കിന്റെ വിയോഗം. ദേവയുടെ സഹോദരനാണ് കാർത്തിക്കിന്റെ പിതാവ് സബേഷ്. ധനുഷിനൊപ്പം നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള കാർത്തിക്, ഡം, വല്ലവൻ, പട്ടയത്ത് യാനൈ, ഉദയം എൻഎച്ച് 4, ബർമ, കാതൽ ചൊല്ല വന്തേൻ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

രമ്യയാണ് കാർത്തിക്കിന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാർത്തിക്കിന്റെ പിതാവ് സബേഷ് അന്തരിച്ചത്. തമിഴ് സിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച സംഗീത സംവിധായക ജോഡിയായിരുന്നു സബേഷ്-മുരളി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് സംഗീതം ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഒക്ടോബർ 17ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രശസ്ത സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 400ലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ദേവയുടെ വിയോഗത്തിന്റെ ദുഃഖത്തിൽനിന്ന് കുടുംബവും സിനിമാലോകവും മുക്തമാകുംമുമ്പാണ് കാർത്തിക് സബേഷിന്റെ അപ്രതീക്ഷിത മരണം. കുടുംബത്തിന് ഒരാഴ്ചക്കിടെ നേരിടേണ്ടിവന്ന രണ്ടാമത്തെ വലിയ ആഘാതമായി ഈ വിയോഗം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Actor Karthik Sabesh Dies
Next Story