Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tamil actor Indra Kumar
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതമിഴ്​നടൻ ഇന്ദ്രകുമാർ...

തമിഴ്​നടൻ ഇന്ദ്രകുമാർ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border

ചെന്നൈ: തമിഴ്​നടൻ സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ടെലിവിഷൻ താരമായ ഇന്ദ്രകുമാറിനെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ചയാണ്​ സുഹൃത്തിന്‍റെ ​പേരാംബലൂറിലെ വീട്ടിൽ കിടപ്പുമുറിയിലെ സീലിങ്​ ഫാനിൽ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ആത്മഹത്യക്കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. അസ്വാഭാവിക മരണത്തിന്​ പൊലീസ്​ കേസെടുത്തു.

ഇന്ദ്രകുമാറിന്​ ഭാര്യയും കുഞ്ഞുമുണ്ട്​. ശ്രീലങ്കൻ സ്വദേശിയായ ഇന്ദ്രകുമാർ ചെന്നൈയിലെ അഭയാർഥി ക്യാമ്പിലായിരുന്നു താമസം. ജോലി സംബന്ധമായ പ്രശ്​നങ്ങൾ നേരിട്ടിരുന്നതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideTamil actorIndra Kumar
News Summary - Tamil actor Indra Kumar dies by alleged suicide
Next Story