പുലർച്ചെ 4.30ന് വ്യായാമം, പകൽ ഉറക്കമില്ല, എട്ട് മുതൽ 12 മണിക്കൂർ ജോലി; തമന്നയുടെ ഹെൽത്ത് സീക്രട്
text_fieldsതെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള തമന്ന ആരോഗ്യ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. ദിവസവും കൃത്യസമയത്ത് വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് താരത്തിന്‍റെ ജീവിതശൈലിയുടെ ഭാഗമാണ്. ദിവസവും രാവിലെ ഒന്നര മണിക്കൂർ വ്യായാമത്തിനായി താരം മാറ്റിവെക്കുന്നു. ജിം വർക്കൗട്ടുകൾ, കാർഡിയോ, ഭാരം ഉയർത്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രാവിലെ 4.30ന് വ്യായാമം തുടങ്ങും. അത് കഴിഞ്ഞാൽ പകൽ ഉറക്കമില്ല. പിന്നെ എട്ട് മുതൽ 12 മണിക്കൂർ ജോലി അതാണ് തന്‍റെ ജീവിത രീതിയെന്ന് തമന്ന പറയുന്നു.
സൂര്യപ്രകാശത്തിന് മുമ്പ് ദിവസം ആരംഭിക്കുന്നത് പോസിറ്റീവിറ്റി കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഊർജ്ജം സ്ഥിരമാക്കുന്നു. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രാത്രിയിൽ മികച്ച ഉറക്കം കിട്ടാനും ഈ ജീവിത രീതി പിന്തുടരുന്നത് നല്ലതാണ്. വ്യായാമത്തിന് ശേഷം ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ രാത്രികളിൽ വിശ്രമവും പകലുകൾ ഉണർവുള്ളതുമായിരിക്കുമെന്ന് തമന്നയുടെ ഹെൽത്ത് പരിശീലകൻ പറയുന്നു.
യോഗ ചെയ്യുന്നതും പതിവാണ്. ശരീരത്തെ വഴക്കമുള്ളതാക്കാൻ യോഗ സഹായിക്കുമെന്ന് തമന്ന വിശ്വസിക്കുന്നു. വളരെ ചിട്ടയായ ആഹാരരീതിയാണ് തമന്നയുടേത്. രാവിലെ ഇഡ്ലി, അല്ലെങ്കിൽ മുട്ടയുടെ വെള്ള, പഴച്ചാറുകൾ എന്നിവയാണ് കഴിക്കുക. ഉച്ചഭക്ഷണത്തിന് റാഗി റൊട്ടി, ബ്രൗൺ റൈസ്, പച്ചക്കറികൾ എന്നിവ തിരഞ്ഞെടുക്കുന്നു. രാത്രിയിൽ ഗ്രിൽ ചെയ്ത പച്ചക്കറികളും വളരെ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ചുണ്ടാക്കിയ ആഹാരങ്ങളുമാണ് താരം കഴിക്കുന്നത്. ദിവസവും ധാരാളം വെള്ളം കുടിച്ച് ശരീരത്തെ ജലാംശമുള്ളതാക്കി നിലനിർത്താൻ തമന്ന ശ്രദ്ധിക്കാറുണ്ട്. കൂടാതെ, ദിവസത്തിൽ ഒരു തവണ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും പതിവാണ്. ഇതുകൂടാതെ മാനസികാരോഗ്യത്തിനും താരം വലിയ പ്രാധാന്യം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

