മുപ്പത് വയസിൽ രണ്ട് കുട്ടികളുടെ അമ്മ, അഭിനയത്തിന് വിട! കണക്കുകൂട്ടൽ തെറ്റിയതിനെക്കുറിച്ച് തമന്ന
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് തമന്ന. ജീ കർദായാണ് നടിയുടെ ഏറ്റവും പുതിയ വെബ്സീരീസ്. ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
തമന്നയുടെ പുതിയ വെബ് സീരീസിനെക്കാളും സ്വകാര്യ ജീവിതമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. നടൻ വജയ് വർമയുമായുള്ള പ്രണയം സ്ഥിരീകരിച്ചതോടെയാണ് നടി ചർച്ചയാവാൻ തുടങ്ങിയത്.
ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വിവാഹമെന്നത് വലിയൊരു ഉത്തരവാദിത്വമാണ്, മറ്റുള്ളവർക്ക് വേണ്ടിയല്ല സ്വയം തോന്നുമ്പോൾ വേണം വിവാഹമെന്നാണ് നടി പറയുന്നത്. മുപ്പത് വയസോടെ സിനിമ ജീവിതം അവസാനിക്കുമെന്നാണ് കരുതിയത്, എന്നാൽ തനിക്ക് ഇപ്പോൾ പുതുജീവൻ ലഭിച്ചതായും ഇന്ത്യ ടുഡെയോട് വെളിപ്പെടുത്തി.
'ഞാൻ സിനിമയിൽ വരുന്ന സമയത്ത് എട്ട് , പത്ത് വർഷം മാത്രമായിരുന്നു നയികമാരുടെ സമയം. ഏകദേശം 30 വയസോടെ സിനിമ ജീവിതം അവസാനിക്കുമെന്ന് ഞാൻ വിചാരിച്ചു. ഈ സമയം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നായിരുന്നു എന്റെയൊരു കണക്ക് കൂട്ടൽ. 30 വയസിന് ശേഷം പ്രത്യേകിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് മുപ്പത് കഴിഞ്ഞു. ഒരു പുതിയ ജന്മം കിട്ടിയത് പോലെയാണ്- തമന്ന പറഞ്ഞു.
മറ്റുള്ളവരെ കണ്ടുകൊണ്ടാകരുത് വിവാഹം കഴിക്കാൻ . നമുക്ക് തോന്നുമ്പോൾ വേണം അതിലേക്ക് പോകാൻ. കല്യാണം ഒരു ഉത്തരവാദിത്വമാണ്. അല്ലാതെ പാർട്ടിയല്ല - നടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

