'സുറ' ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ചിത്രം -തമന്ന
text_fieldsവീണ്ടും കാണാൻ ആഗ്രഹിക്കാത്ത ചിത്രമാണ് വിജയ് പ്രധാനവേഷത്തിലെത്തിയ സുറയെന്ന് നടി തമന്ന ഭാട്ടിയ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചില സിനിമകൾ ചെയ്യുമ്പോൾ തന്നെ വർക്കാവില്ലെന്ന് തോന്നുമെന്നും എന്നാൽ ആ ചിത്രങ്ങൾ പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണെന്നും തമന്ന കൂട്ടിച്ചേർത്തു.
രണ്ടാമത് കാണാൻ ആഗ്രഹിക്കാത്ത അല്ലെങ്കിൽ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയ ചിത്രങ്ങളുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു തമന്നയുടെ മറുപടി. 'അങ്ങനെയുളള നിരവധി ചിത്രങ്ങളുണ്ട്. വീണ്ടും കാണരുതെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് സുറ. തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണത്. എന്നാൽ ഞാൻ പൂർണ തൃപ്തയല്ല. സുറയിലെ പലരംഗങ്ങളും നന്നായി ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
വർക്കാവില്ലെന്ന് അറിഞ്ഞുകൊണ്ട് അഭിനയിച്ച ചിത്രങ്ങളുണ്ട്. എന്നാൽ ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. ഒരുപാട് പണം ചെലവഴിച്ചാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ഓടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അഭിനയിക്കേണ്ടിവരും. അത് ജോലിയുടെ ഭാഗമാണ്- തമന്ന കൂട്ടിച്ചേർത്തു.
2010 ൽ വിജയ് യെ നായകനാക്കി എസ്. പി രാജ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് സുറ. നടന്റെ 50ാംമത്തെ ചിത്രമായിരുന്നു ഇത്.

