Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയദർശൻ ഒരു കുപ്പി വെളിച്ചെണ്ണ എന്റെ തലയിൽ ഒഴിച്ചു; സംഭവം വെളിപ്പെടുത്തി തബു

text_fields
bookmark_border
Tabu recalls Priyadarshan pouring an entire bottle of coconut oil on her head during Virasat shoot
cancel

അനിൽ കപൂർ, തബു, പൂജ ബത്ര, അംരീഷ് പുരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1997 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് വിരാസത്. തമിഴ് ചിത്രമായ തേവർ മകന്റെ റീമേക്കായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവെക്കുകയാണ് തബു. ഏറ്റവും പുതിയ ചിത്രമായ ഔറോം മേ കഹൻ ദം ഥാ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് പഴ‍യ ഓർമ പങ്കുവെച്ചത്. ചിത്രത്തിൽ ഒരു ഗ്രാമീണ പെൺകുട്ടിയെയാണ് തബു അവതരിപ്പിച്ചത്.

'വിരാസത്തിൽ ഒരു ഗ്രാമീണ പെൺകുട്ടിയെയാണ് ഞാൻ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് എണ്ണമയമുള്ള മുടി വേണമായിരുന്നു. ഇത് സംവിധായൻ പ്രിയദർശൻ പറയുകയും ചെയ്തു. എന്നാൽ എന്റെ ഹെർസ്റ്റൈലിസ്റ്റ് ലുക്കിനായി മുടിയിൽ അൽപം ജെൽ പുരട്ടിയാൽ മതിയെന്ന് പറഞ്ഞു. അത്തരത്തിൽ ജെല്ലും പുരട്ടി ഞാൻ സെറ്റിലെത്തി. എന്നാൽ പ്രിയന് ആ ലുക്ക് പോരായിരുന്നു. എണ്ണ പുരട്ടണമെന്ന് പ്രിയൻ വീണ്ടും ആവർത്തിച്ചു. ശേഷം അവിടെ നിന്ന് പോയി.

തിരികെ ഒരു കുപ്പി വെളിച്ചെണ്ണയുമായിട്ടാണ് അദ്ദേഹം എത്തിയത്. അത് മുഴുവൻ എന്റെ തലയിലേക്ക് ഒഴിച്ചു. എന്നിട്ട് പറഞ്ഞു, എണ്ണ തല മുടിയിൽ പുരട്ടുക എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ് . പിന്നീട് കാര്യങ്ങൾ എനിക്ക് എളുപ്പമായിരുന്നു. പ്രത്യേകിച്ച് ഹെയർ സ്റ്റൈൽ ഒന്നും ചെയ്യേണ്ടി വന്നില്ല. എനിക്ക് തയാറാകാൻ കേവലം അഞ്ച് മിനിറ്റ് മതിയാരുന്നു. മുടിയിൽ എണ്ണ പുരട്ടുക, സെറ്റിലേക്കെത്തുക ഇത്രമാത്രമായിരുന്നു'- തബു പറഞ്ഞു.

ജൂലൈ അഞ്ചിനാണ് ഔറോൺ മേ കഹൻ ദം ഥാ തിയറ്ററുകളിലെത്തുന്നത്. അജയ് ദേവ്ഗൺ, ശന്തനു മഹേശ്വരി, സായി മഞ്ജരേക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റൊമാന്റിക് ചിത്രമാണെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tabu recalls Priyadarshan pouring an entire bottle of coconut oil on her head during 'Virasat' shoot
Next Story