'എന്തിനാണ് അറിയാവുന്ന കാര്യം വീണ്ടും ചോദിക്കുന്നത്? പോയി ഉയര്‍ന്ന പ്രതിഫലമുള്ള നടന്മാരോട് ചോദിക്കൂ'- തബു
text_fieldsതാരങ്ങളുടെ പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീ അഭിനേതാക്കളാണെന്ന് തബു. നടന്മാരോടോ അവർക്ക് പ്രതിഫലം നൽകുന്നവരോടോ ഈ വിവേചനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കാറില്ലെന്നും അവരോട് ഇതിനെക്കുറിച്ച് ചോദിക്കാത്തത് എന്താണെന്നും തബു അന്വേഷിച്ചു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സിനിമ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ച് നടി സംസാരിച്ചത്.
' പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും നേരിടുന്നത് നടിമാരാണ്. മാധ്യപ്രവർത്തകർ എപ്പോഴും ഈ ചോദ്യങ്ങൾ സ്ത്രീകളോട് മാത്രമാണ് ചോദിക്കുന്നത്. നിങ്ങൾക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയിൽ നടിമാർക്ക് ലഭിക്കുന്നതെന്ന്. ഇത് അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും ആവർത്തിച്ച് ചോദിക്കുന്നത്. ഈ ചോദ്യം നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് നിങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത്.- തബു മറുപടിയായി പറഞ്ഞു
അതേസമയം അജയ് ദേവ്ഗണ്‍ നായകനാവുന്ന‘ഔറോണ്‍ മേം കഹാന്‍ ദം താ’ ആണ് തബുവിന്റെ പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

