Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്​റ്റാലനെതിരേ വിവാഹ മോചന കേസ് നൽകി ഭാര്യ ജെന്നിഫർ

text_fields
bookmark_border
ദമ്പതികൾ ഏതാനും മാസംമുമ്പാണ് 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്
Sylvester Stallones wife of 25 years Jennifer Flavin files for divorce
cancel

25 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ഭാര്യ ജന്നിഫർ ഫ്ലാവിൻ വിവാഹ മോചന കേസ് നൽകി. വെള്ളിയാഴ്ച, ഫ്ലോറിഡയിലെ കോടതിയിലാണ് ജന്നിഫർ വിവാഹമോചന ഹരജി ഫയൽ ചെയ്തത്. സ്റ്റാലന് 76 വയസ്സും ജന്നിഫറിന് 54 വയസ്സുമാണ്. 1997 ലാണ് ഇരുവരും വിവാഹിതരായത്. ജോ സ്കാർലറ്റ് (20), സിസ്‌റ്റൈൻ (24), സോഫിയ (25) എന്നീ മൂന്ന് പെൺമക്കളാണ് ഇരുവർക്കുമുള്ളത്. സ്റ്റാലന് തന്റെ മുൻ വിവാഹത്തിൽ രണ്ട് ആൺമക്കൾ കൂടിയുണ്ട്.

ദമ്പതികൾ ഏതാനും മാസംമുമ്പാണ് 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്. അന്ന് ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം ആശംസകൾ നേർന്നിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തിടുക്കപ്പെട്ടുള്ള വിവാഹ മോചന തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 'ഞാൻ എന്റെ കുടുംബ​ത്തെ സ്നേഹിക്കുന്നു. ഈ പ്രശ്നം സ്വകാര്യമായും സൗഹാർദ്ദപരമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്'-മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ​ജന്നിഫർ ഫ്ലാവിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sylvester Stallones wife of 25 years Jennifer Flavin files for divorce
Next Story