ഭക്ഷണം ഓഡർ ചെയ്തില്ല, ഷാറൂഖ് ഖാന്റെ വസതിക്ക് മുന്നിൽ സ്വിഗ്ഗി ഡെലിവറി ബോയ്സിന്റെ തിരക്ക്
text_fieldsസോഷ്യൽ മീഡിയയിൽ സജീവമാണ് ഷാറൂഖ് ഖാൻ. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം നടൻ കൃത്യമായി മറുപടി നൽകാറുമുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്ന സമയത്തും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു എസ്.ആർ.കെ.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഷാറൂഖിന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി നൽകിയ മറുപടിയാണ്. 'ഭക്ഷണം കഴിച്ചോ' എന്നുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് നടൻ നൽകിയ മറുപടിക്കായിരുന്നു സ്വിഗ്ഗിയുടെ പ്രതികരണം.
ഭക്ഷണം കഴിച്ചോ ഭായ് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണോ? എനിക്ക് ഭക്ഷണം നൽകാമോ എന്നായിരുന്നു ഷാറൂഖിന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായിട്ടാണ് സ്വിഗ്ഗി എത്തിയത്. ‘ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്, ഭക്ഷണം അയക്കട്ടേ?’ എന്നായിരുന്നു സ്വിഗ്ഗിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നെത്തിയ മറുപടി. പിന്നാലെ ‘ഞങ്ങള്‍ ഡിന്നര്‍ കൊണ്ടുവന്നതാണ്’ എന്ന കുറിപ്പോടെ ഒരുകൂട്ടം സ്വിഗ്ഗി ഡെലിവറി ബോയ്സ് ഷാറൂഖിന്റെ വസതിയായ മന്നത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് നടൻ പ്രതികരിച്ചിട്ടില്ല.
അതേസമയം ഷാറൂഖ് ഖാന്റെ ട്വീറ്റ് വൈറലായതോടെ മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുടെ മാര്‍ക്കറ്റ് ഇടിഞ്ഞതായുള്ള റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

