ഭർത്താവ് ഫഹദ് അഹമ്മദിനെതിരായ ജാതി അധിക്ഷേപ പരാമർശം; കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി സ്വര ഭാസ്‌കർ
text_fieldsഭർത്താവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദിനെതിരായ അധിക്ഷേപ ട്രോളുകൾക്ക് മറുപടിയുമായ ബോളിവുഡ് നടി സ്വരഭാസ്കർ. ഫഹദിനെ ‘ചാപ്രി’ എന്ന് വിളിച്ച് പരിഹസിച്ച ഒരു സോഷ്യൽ മീഡിയ ഉപയോക്താവിനെ അവർ േബ്ലാക്കു ചെയ്തു.
അടുത്തിടെ ചെയ്ത ഷോയിൽ നിന്നുള്ള സ്വരയുടെയും ഫഹദിന്റെയും നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകളോടെ പ്രചരിക്കുന്നുണ്ട്. ‘അവൾ തന്റെ ദോംഗ്രി കാ ചാപ്രി ഭർത്താവിനെ ഒരു റിയാലിറ്റി ഷോയിലേക്ക് കൊണ്ടുപോയി’ എന്നും അവരുടെ ഭർത്താവ് ദോംഗ്രിയിൽ നിന്നുള്ള ഒരു തെരുവ് വ്യാപാരിയെപ്പോലെയുണ്ട്’ എന്നുമായിരുന്നു സമൂഹ മാധ്യമത്തിലെ ഒരു കമന്റ്.
എന്നാൽ, ഇത്തരം ജാതി അധിക്ഷേപ പരാമർശങ്ങൾക്ക് സ്വര കടുത്ത മറുപടി നൽകി. ‘അഭിമാനിയായ ഹിന്ദുവെന്നും അംബേദ്കറൈറ്റെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ ട്വിറ്റർക്ക് ‘ചാപ്രി’ ഒരു ജാതി അധിക്ഷേപ ഭാഷയാണെന്ന് അറിയില്ല. ഇത് ചാപ്പറുകളെ, അല്ലെങ്കിൽ കുടിലുകൾ മേയുന്ന ഒരു സമൂഹത്തെ വിശേഷിപ്പിക്കുന്ന അവഹേളനപരമായ ഒരു പദമാണ്. മറ്റൊന്ന്, ദോംഗ്രിയിൽ നിന്നോ മറ്റെവിടെ നിന്നോ ഉള്ള ഒരു തെരുവ് കച്ചവടക്കാരനായിരിക്കുന്നതിൽ ഒരു തെറ്റുമില്ല ജാതി അധിക്ഷേപ വർഗീയ മാലിന്യ തലച്ചോറുകാരാ’ എന്നായിരുന്നു അവരുടെ മറുപടി.
രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കുന്നതിന്റെ പേരിൽ സ്വര പലപ്പോഴും ഓൺലൈൻ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. തുറന്നുപറച്ചിലുകളുടെ പേരിൽ മുമ്പും അവർക്ക് പരിഹാസവും വിദ്വേഷവും നേരിടേണ്ടി വന്നിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ സ്വരയും ഫഹദ് അഹമ്മദും വിവാഹിതരായി. ആ വർഷം അവസാനം ദമ്പതികൾക്ക് റാബിയ എന്ന മകൾ ജനിച്ചു. സോണാലി ബന്ദ്രെയും മുനവർ ഫാറൂഖിയും അവതാരകരായ ‘പതി പത്നി ഔർ പംഗ’ ഷോയിൽ സ്വരയും ഫഹദും വേദി പങ്കിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

