
സൂസന്ന ഖാന് ഒമിക്രോൺ; ജാഗ്രത പുലർത്തണമെന്ന് താരം
text_fieldsമുംബൈ: രാജ്യത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾക്കും ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ജോൺ എബ്രഹാം, മൃണാൽ താക്കൂർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ രോഗവിവരം പങ്കുവെച്ച് രംഗത്തെത്തുകയും ചെയ്തു. ഏറ്റവും പുതുതായി രോഗവിവരം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സെലിബ്രിറ്റികളിലൊരാളായ സൂസന്ന ഖാൻ.
ചൊവ്വാഴ്ച രാവിലെ സൂസന്ന ഖാൻ ഇൻസ്റ്റഗ്രാമിൽ ഒമിക്രോൺ ബാധിച്ചതിനെക്കുറിച്ച് പങ്കുവെച്ചു. 'രണ്ടുവർഷം കോവിഡിനെ അകറ്റി നിർത്തിയെങ്കിലും മൂന്നാംവർഷം 2022ൽ ഒമിക്രോൺ വകഭേദത്തിന്റെ രൂപത്തിൽ എന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർത്തു. കഴിഞ്ഞദിവസം രാത്രയിൽ ഞാൻ കോവിഡ് പോസിറ്റീവായി. എല്ലാവരും സുരക്ഷിതരായിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. ഇത് വളരെ വലിയൊരു പകർച്ചവ്യാധിയാണ്' -സൂസന്ന ഖാൻ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തേ, മൃണാൽ താക്കൂർ, ജോൺ എബ്രഹാം, പ്രേം താക്കൂർ, ഇഷ ഗുപ്ത, മിഥില പാൽകർ തുടങ്ങിയവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
