Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ സഹോദരി വളരെ ശക്തയാണ്; സുസ്മിത സെന്നിന്റെ ആരോഗ്യത്തെക്കുറിച്ച് സഹോദരൻ

text_fields
bookmark_border
Sushmita Sen’s brother Rajeev sen  shares health update after her heart attack
cancel

ഈ കഴിഞ്ഞ മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് നടി സുസ്മിത സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാണ്.

നിലവിലെ സുസ്മിത സെന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തുക‍യാണ് സഹോദരൻ രാജീവ് സെൻ. സഹോദരി സുഖമായി ഇരിക്കുന്നെന്നും ജോലിയിൽ സജീവമായിട്ടുണ്ടെന്നും രജീവ് സെൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ദൈവത്തിന്റെ അനുഗ്രഹത്താൽ സഹോദരി ഇപ്പോൾ സുഖമായിരിക്കുന്നു. അന്ന് സംഭവിച്ചത് തികച്ചും നിർഭാഗ്യകരമാണ്. ആരോഗ്യകാര്യങ്ങൾ നമുക്ക് പ്രവചിക്കാൻ സാധ്യമല്ല, എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം. എന്നാൽ സഹോദരി വളരെ ശ്രദ്ധാലുവാണ്. തിരികെ ജോലിയിൽ എത്തിയിട്ടുണ്ട്- രാജീവ് പറഞ്ഞു.

അവൾ വളരെ ശക്തയായ സ്ത്രീയാണ്. രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനോടൊപ്പം ജോലിയിലും സജീവമാണ്. ഒരേസമയം രണ്ടു കാര്യങ്ങൾ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നാല് ദിവസം മാത്രമുള്ള ഒരു ഷോർട്ട് ഫിലിം ഷൂട്ടിങ്ങിനായി എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. എന്നാൽ ഇവിടെ എന്റെ സഹോദരി മാസങ്ങളായി വിശ്രമമില്ലാതെ ജോലി തിരക്കിലാണ്. അത് അത്ര എളുപ്പമല്ല'- രജീവ് സെൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen’s brother Rajeev sen shares health update after her heart attack
Next Story