Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു, രോഗശാന്തി നേർന്ന് സഹോദരൻ

text_fields
bookmark_border
Sushmita Sen suffers heart attack,  Brother Rajeev and Charu send speedy recovery wishes
cancel

നടി സുസ്മിത സെന്നിന് രോഗശാന്തി നേർന്ന് സഹോദരൻ രാജീവ് സെൻ. ഇൻസ്റ്റഗ്രാമിൽ നടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആശംസിച്ചിരിക്കുന്നത്. 'എന്‍റെ 'ശക്തക്ക്, ഒരുപാട് സ്നേഹിക്കുന്നു എന്നാണ് രാജീവ് കുറിച്ചത്.

രാജീവ് സെന്നിന്റെ ഭാര്യ‍യും നടിയുമായ ചാരുവും രോഗമുക്തി നേർന്നിട്ടുണ്ട്.' ഞങ്ങളെല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. വലിയ ഹൃദയമുള്ള എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ യാണ്'- സുസ്മിതയുടെ ചിത്രത്തിനോടൊപ്പം കുറിച്ചത്.

സുസ്മിതയാണ് തനിക്ക് ഹൃദയാഘാതം ഉണ്ടായതിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ആശുപത്രിയിലെത്തി ആൻജോപ്ലാസ്റ്റി ചെയ്തതെന്നും നടി കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ മോശം ഘട്ടത്തിൽ കൂടെ നിന്നവർക്കും സുസ്മിത നന്ദി പറഞ്ഞു.

' സന്തോഷത്തോടേയും മനശക്തിയുടെയും ഹൃദയത്തെ സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ അത് എപ്പോഴും നിന്നോടൊപ്പം നിൽക്കുമെന്നാണ് അച്ഛൻ പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതമുണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. ഏറ്റവും പ്രധാനപ്പെട്ടത് എന്റെ ഡോക്ടർ എനിക്ക് വലിയ ഹൃദയമില്ലെന്ന് പറഞ്ഞു. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്ത് കൂടെ നിന്ന എല്ലാവർക്കും നന്ദി. ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നുയെന്ന് അറിയിക്കാനാണ് ഈ കുറിപ്പ് -സുസ്മിത കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen suffers heart attack, Brother Rajeev and Charu send speedy recovery wishes
Next Story