എന്നെ നഷ്ടപ്പെടുമോയെന്നുള്ള ഭയം അവർക്കില്ല! മക്കളുടെ പിന്തുണയെ കുറിച്ച് സുസ്മിത സെൻ
text_fieldsഈ കഴിഞ്ഞ മാർച്ച് മാസത്തിലാണ് നടി സുസ്മിത സെന്നിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആശുപത്രി വാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് നടി വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്.
രോഗമുക്തി നേടിയ സുസ്മിത, ആശുപത്രിവാസക്കാലത്ത് മക്കൾ നൽകിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്നോടൊപ്പം മക്കൾ കൂടെയുണ്ടായിരുന്നുവെന്നും എന്നാൽ ആ സമയത്ത് എന്നെ നഷ്ടപ്പെടുമോയെന്നുള്ള ഭയമൊന്നും അവർക്ക് ഇല്ലായിരുന്നുവെന്നും നടി പറഞ്ഞു.
'എന്റെ ആരോഗ്യം മോശമായ സമയത്ത് എന്നെ അവർക്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയമൊന്നുമില്ലായിരുന്നു. എന്റെ മൂത്തമകൾ മുതിർന്ന പെൺകുട്ടിയാണ്. അവൾക്ക് അവളുടേതായ ഉത്തരവാദിത്വങ്ങളും കാര്യങ്ങളുമുണ്ട്. അവൾ ഇന്ന് സ്വതന്ത്രയാണ്. എന്നാൽ എന്റെ ചെറിയ മകൾ അലീഷ, എല്ലാ ദിവസവും ഒമ്പത് മണിക്ക് എനിക്ക് മരുന്ന് കൃത്യമായി നൽകുമായിരുന്നു. മരുന്ന് മുടങ്ങാതിരിക്കാന്‍ അലാം വച്ചിരുന്നു. അവള് നല്ല മനസിന് ഉടമയാണ്'- സുസ്മിത പറഞ്ഞു.

