Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ വിവാഹത്തെക്കുറിച്ചുള്ള മക്കളുടെ അഭിപ്രായം ഇങ്ങനെയാണ്; ഇപ്പോഴുള്ള ജീവിതം അതിമനോഹരം

text_fields
bookmark_border
Sushmita Sen Reveals Daughter’s Reaction To Her Marriage Plans: ‘What’s The Need’
cancel

മക്കൾക്കൊപ്പമുള്ള ജീവിതത്തിൽ താൻ വളരെ സന്തോഷവതിയാണെന്ന് നടി സുസ്മിത സെൻ. താൻ ഇപ്പോൾ സിംഗിളാണെന്നും തനിക്ക് പ്രണയബന്ധങ്ങളോട് ഇപ്പോൾ താൽപര്യമില്ലെന്നും സുസ്മിത പറഞ്ഞു. കൂടാതെ മക്കൾക്കും ഇതാണ് ഇഷ്ടമെന്ന് പറഞ്ഞ സുസ്മിത താൻ വിവാഹം കഴിക്കുന്നതിനോട് അവർക്കും താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു.റിയ ചക്രബർത്തിയുടെ ചാപ്റ്റർ 2 എന്ന ടോക്ക് ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമാണ്. പ്രണയ ബന്ധങ്ങളോട് ഇപ്പോൾ താൽപര്യമില്ല.മൂന്ന് വർഷമായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ 2021 മുതൽ. എന്നാൽ എന്റെ ജീവിതത്തിൽ കുറച്ച് നല്ല ആളുകളുണ്ട്. അവർ എന്റെ സുഹൃത്തുക്കളാണ്. അവർ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ഞങ്ങൾഒന്നിച്ച് യാത്രകൾ പോകാറുണ്ട്'- സുസ്മിത പറഞ്ഞു.

എന്‍റെ പ്രായത്തിൽ ബ്രേക്ക് അപ് എന്ന അവസ്ഥയില്ല. ഞാന്‍ ഒരു ബന്ധത്തിലായാല്‍ അതിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും. എന്റെ സ്നേഹവും ഊർജവും അതിനായി സമർപ്പിക്കും. എന്നാൽ ആ ബന്ധം ടോക്സിക്ക് ആയാൽ ആരെക്കാളും മുമ്പെ ഞാൻ അതിൽ നിന്ന് പുറത്തുചാടും. അതിന് വേണ്ടി സമയം കളയാൻ ആഗ്രഹിക്കുന്നില്ല.കാരണം എന്‍റെ ചുറ്റുമുള്ള ലോകം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്.

എന്റെ മക്കൾക്കും ഞാൻ വിവാഹം കഴിക്കുന്നതിനോട് താൽപര്യമില്ല. എന്താണ് അതിന്റെ ആവശ്യമെന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ ഒരു കുട്ടിക്ക് അമ്മയെ പോലെ അച്ഛനും വേണം. എന്നാൽ എന്റെ മക്കളുടെ കാര്യത്തിൽ ഒരിക്കലും അച്ഛൻ ഉണ്ടാവില്ല'- സുസ്മിത കൂട്ടിച്ചേർത്തു.

നടനും മോഡലുമായ റോഹമാൻ ഷോളുമായി സുസ്മിത മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. തങ്ങൾ വേർപിരിഞ്ഞുവെന്നും എന്നാൽ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോട് പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen Reveals Daughter’s Reaction To Her Marriage Plans: ‘What’s The Need’
Next Story