Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

text_fields
bookmark_border
Sushmita Sen opens up about her daughters dont want a father
cancel

പതിവ് കുടുംബ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് വളർത്തു മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് നടി സുസ്മിത സെൻ. 24ാം വയസിലാണ് സുസ്മിത മകൾ റെനീയെ ദത്തെടുക്കുന്നത്. 2000ൽ റെനീ നടിയുടെ ജീവിതത്തിന്റെ ഭാഗമായത് പോലെ 2010 ൽ അലീഷയും സുസ്മിതയുടെ ജീവിതത്തിലെത്തി. എന്നാൽ ഇന്നുവരെ മക്കൾ അച്ഛനെ കുറിച്ച് ചോദിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ഇടക്ക് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് മക്കൾ കളിയാക്കാറുണ്ട്. റെനീയും അലീഷയും അച്ഛനെ മിസ് ചെയ്യുന്നില്ല. കാരണം അവരുടെ ജീവിതത്തിൽ അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവർ മിസ്സ് ചെയ്യുക. അച്ഛനെ വേണ്ടെന്നാണ് പറയുന്നത്. ഇടക്ക് ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് അവരോട് പറയാറുണ്ട്. എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്- സുസ്മിത സെൻ തുടർന്നു.

അച്ഛന്റെ സ്ഥാനത്ത് എന്റെ മക്കൾക്ക് അവരുടെ മുത്തശ്ശനുണ്ട്. കുട്ടികൾക്കൊപ്പം എല്ലാ കാര്യത്തിനും എന്റെ അച്ഛൻ കൂടെയുണ്ട്. മക്കൾക്ക് എപ്പോഴെങ്കിലും അച്ഛൻ എന്ന രീതിയിൽ ഒരാളെ വേണമെങ്കിൽ അതിന് അദ്ദേഹമാണ് ഏറ്റവും അനുയോജ്യൻ' – സുസ്മിത മക്കളുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen opens up about her daughters 'don't want a father
Next Story