സിംഗ്ൾ ഷോട്ട് സീക്വൻസാണ് 'റെട്രോ'യിൽ എനിക്ക് പ്രിയപ്പെട്ടത്; എല്ലാവർക്കും ഇതൊരു സ്പെഷ്യൽ മൊമെന്റ് ആയിരിക്കും -സൂര്യ
text_fieldsസൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ നിറഞ്ഞ് നിൽക്കുന്ന ഒരു സിംഗ്ൾ ഷോട്ട് ഉണ്ടെന്നും അത് പ്രേക്ഷകർക്ക് ഒരു സ്പെഷ്യൽ മൊമെന്റ് ആയിരിക്കുമെന്നും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു സൂര്യ ഇക്കാര്യം പറഞ്ഞത്.
'റെട്രോയിൽ ഒരു 15 മിനിറ്റ് സിംഗിൾ ഷോട്ട് സീൻ ഉണ്ട്. ആ 15 മിനിറ്റിനുള്ളിൽ മുഴുവൻ താരങ്ങളും കനിമാ എന്ന ഗാനത്തിനായി നൃത്തം ചെയ്യും, വഴക്കിടും, തർക്കിക്കും ഒപ്പം നിരവധി സംഭവങ്ങളും നടക്കുന്നുണ്ട്. ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ അതിൽ ഉൾപ്പെടുന്നതുകൊണ്ട് എല്ലാവർക്കും അവരുടെ ബെസ്റ്റ് നൽകണമെന്ന വാശിയുണ്ടായിരുന്നു. പടത്തിന്റെ തുടക്കത്തിലെ കനിമാ എന്ന പാട്ടും തുടർന്ന് ആ സിംഗിൾ ഷോട്ട് സീനും വരും. നിങ്ങൾക്ക് എല്ലാവർക്കും തിയറ്ററിൽ ഇതൊരു സ്പെഷ്യൽ മൊമെന്റ് തന്നെ ആയിരിക്കും' സൂര്യ പറഞ്ഞു.
മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

