Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suriya
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ സൂര്യക്ക്​ കോവിഡ്​...

നടൻ സൂര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border

ചെന്നൈ: തമിഴ്​ സൂപ്പർ താരം സൂര്യക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

ചെന്നൈയിൽ നിരീക്ഷണത്തിൽ തുടരുകയാണ്​ അദ്ദേഹം. ചികിത്സക്ക്​ പിന്നാലെ ആരോഗ്യ സ്​ഥിതി മെച്ചപ്പെട്ടതായും കോവിഡ്​ മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്​ടർമാർക്കും നഴ്​സുമാർക്കും നന്ദി അറിയിക്കുകയും ചെയ്​തു.

രോഗവിവരം താരം പങ്കുവെച്ചതോടെ ആയിരക്കണക്കിന്​ ആരാധകർ രോഗമുക്തി ആശംസിച്ച്​ രംഗത്തെത്തി.

സംവിധായകൻ പാണ്ടിരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്​ ആരംഭിക്കാനി​രിക്കെയാണ്​ താരത്തിന്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഷൂട്ടിങ്​ നീട്ടിവെച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil ActorSuriyaKollywood
News Summary - Suriya tests positive for coronavirus
Next Story