Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകറുപ്പിൽ...

കറുപ്പിൽ നായകനാവേണ്ടിയിരുന്നത് വിജയ്: ആർ.ജെ ബാലാജിയുടെ തുറന്നു പറച്ചിലിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം; ഒടുവിൽ മൗനം വെടിഞ്ഞ് സൂര്യ

text_fields
bookmark_border
കറുപ്പിൽ നായകനാവേണ്ടിയിരുന്നത് വിജയ്: ആർ.ജെ ബാലാജിയുടെ തുറന്നു പറച്ചിലിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം; ഒടുവിൽ മൗനം വെടിഞ്ഞ് സൂര്യ
cancel

ആർ.ജെ ബാലാജി സംവിധാനത്തിൽ സൂര്യ നായകനായെത്തിയ കറുപ്പ് തിയേറ്ററുകളിൽ വൻ വിജയമാണ് കരസ്ഥമാക്കിയത്. ഇപ്പോൾ സംവിധായകനും എഡിറ്ററും സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്ഥാവന കാരണം കടുത്ത വിമർശനം നേരിടുകയാണ്. സമൂഹമാധ്യമങ്ങളിൽ വിവാദമായിക്കൊണ്ടിരിക്കുന്ന വിഷയത്തിൽ ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ് സൂര്യ.

സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ആർ.ജെ ബാലാജി നടത്തിയ ഒരു പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കറുപ്പിൽ വിജയിയെ ആയിരുന്നു നായകനാക്കാനിരുന്നത്, ഇതുമായി ബന്ധപ്പെട്ട് വിജയിയുമായി ബാലാജി കൂടിക്കാഴ്ചകളും നടത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി അവസാനമായി ചെയ്യേണ്ട സിനിമ ഏതെന്ന് വന്നപ്പോൾ വിജയ് കറുപ്പ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് സൂര്യയെ സമീപിച്ചത്. ബാലാജിയുടെ ഈ വെളിപ്പെടുത്തൽ വിജയ് ആരാധകർക്കിടയൽ വൻ വിമർശനമാണ് ഉണ്ടാക്കിയത്. സമൂഹിക മാധ്യമങ്ങളിലൂടെ ബാലാജിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വരാൻ തുടങ്ങി.

ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിജയിയെ കണ്ട ബാലാജി തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിൽ കറുപ്പിനു വേണ്ടി എല്ലാം ആരംഭിച്ച മനുഷ്യൻ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തതോടെ സംഭവം കൂടുതൽ വഷളായി.

കറുപ്പിന്‍റെ എഡിറ്ററായ ആർ. കലൈവാനന്‍റെ വിജയ് ആയിരുന്നു കറുപ്പിലെ നായകനെങ്കിൽ സിനിമ കൂടുതൽ ഗംഭീരമായേനെ എന്ന പ്രസ്ഥാവന ഈ പ്രശ്നത്തിന് ആക്കം കൂട്ടി. തന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയതാണെന്ന് പറഞ്ഞു കൊണ്ട് കലൈവാനൻ എക്സിലൂടെ ക്ഷമാപണം നടത്തിയെങ്കിലും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു.

ഈ പശ്ചാത്തലത്തിലാണ് സൂര്യ തന്‍റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത സ്റ്റോറി ചർച്ചയാകുന്നത്. പോസ്റ്റിൽ സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, എന്നാണ് സൂര്യ കുറിച്ചത്. പരോക്ഷമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ സൂര്യയുടെ പ്രതികരണമാണ് ഈ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuriyaMovie NewsRJ BalajiSocial Media
News Summary - Suriya shares cryptic message as Karuppu director RJ Balaji, editor Kalaivanan face flak
Next Story