Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കുട്ടി സഞ്ജയ് ഇപ്പോൾ ഒരു സംവിധായകനായി എന്നത് വിശ്വസിക്കാനാവുന്നില്ല'; വിജയ്‌യുടെ മകന് ആശംസകളുമായി സൂര്യയും ജ്യോതികയും

text_fields
bookmark_border
കുട്ടി സഞ്ജയ് ഇപ്പോൾ ഒരു സംവിധായകനായി എന്നത് വിശ്വസിക്കാനാവുന്നില്ല; വിജയ്‌യുടെ മകന് ആശംസകളുമായി സൂര്യയും ജ്യോതികയും
cancel

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി ജ്യോതികയും സൂര്യയും സോഷ്യൽ മീഡിയയിലൂടെ സഞ്ജയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ജ്യോതിക തന്‍റെ ഹൃദ്യമായ ആശംസ കുറിച്ചത്. സഞ്ജയ്‌യുടെ ചിത്രവും സിഗ്മയുടെ പോസ്റ്ററും പങ്കുവെച്ചുകൊണ്ട് "പ്രിയപ്പെട്ട സഞ്ജയ്, നിനക്കും നിന്‍റെ ടീമിനും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നിന്‍റെ ചിത്രത്തിന്‍റെ പ്രൊമോഷനുകൾ ഞാൻ കാണുന്നത്. ഇത്രയും പക്വതയുള്ള, വിനയമുള്ള, മാതാപിതാക്കൾക്ക് അഭിമാനമായ ഒരു നല്ല മകനായി വളർന്നുവന്ന നിന്നെ കാണുമ്പോൾ നിന്നെ തേടിയെത്തുന്ന എല്ലാ വിജയങ്ങൾക്കും നീ പൂർണ്ണമായും അർഹനാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ചിത്രത്തിനും അതിന്‍റെ പിന്നണി പ്രവർത്തകർക്കും വലിയൊരു വിജയം ആശംസിക്കുന്നു" ജ്യോതിക കുറിച്ചു.

അതേസമയം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് നടൻ സൂര്യ തന്‍റെ സന്തോഷം പങ്കുവെച്ചത്. "നമ്മുടെ കുട്ടി സഞ്ജയ് ഇപ്പോൾ ഒരു സംവിധായകനായി എന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല! നാളെ വലിയൊരു ദിവസമാണ്. സഞ്ജയ്ക്കും നായകൻ സന്ദീപ് കിഷനും ലൈക്ക പ്രൊഡക്ഷൻസിനും സിഗ്മയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ," എന്ന് സൂര്യ കുറിച്ചു.

തന്‍റെ കന്നി ചിത്രത്തെക്കുറിച്ച് പിതാവ് വിജയ്‌യുടെ പ്രതികരണം എന്തായിരിക്കുമെന്നതിനെക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജേസൺ സഞ്ജയ് തുറന്നുപറഞ്ഞിരുന്നു. സാധാരണയായി അധികം സംസാരിക്കാത്ത വ്യക്തിയാണ് അച്ഛനെന്നും ഒരു സിനിമ കണ്ട് വിലയിരുത്താൻ അദ്ദേഹം സമയമെടുക്കാറുണ്ടെന്നും സഞ്ജയ് വ്യക്തമാക്കി. എന്നിരുന്നാലും തന്‍റെ ആദ്യ ചിത്രമായതുകൊണ്ട് തന്നെ അച്ഛന് തീർച്ചയായും അഭിമാനം തോന്നുമായിരിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ചിത്രത്തിന്‍റെ പൂർണ്ണമായ തിരക്കഥ അച്ഛനായ വിജയ്‌ക്കോ മുത്തശ്ശനും മുതിർന്ന സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനോ താൻ നൽകിയിരുന്നില്ലെന്നും സഞ്ജയ് വെളിപ്പെടുത്തി. ചിത്രത്തിന്‍റെ ഒരു ഏകദേശ രൂപം മാത്രമാണ് കുടുംബത്തോട് പറഞ്ഞത്. ഒരു സാധാരണ പ്രേക്ഷകന്‍റെ സ്ഥാനത്തുനിന്ന് തിയറ്ററിൽ വന്ന് അവർ സിനിമ കാണണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ലഭിക്കുന്ന വിമർശനങ്ങളും പ്രശംസകളും സ്വീകരിച്ച് തന്‍റേതായ സിനിമ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജയ് വ്യക്തമാക്കി.

ഒരു ഹീസ്റ്റ് കോമഡി-ഡ്രാമ വിഭാഗത്തിൽപെടുന്ന 'സിഗ്മ' നിർമിച്ചിരിക്കുന്നത് പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ്. സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപ്പി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suriya and Jyothika wish Vijays son sanjay for his film
Next Story