സൂര്യ ചിത്രത്തിൽ ദുൽഖർ സൽമാനും? നിർമാതാവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
text_fieldsസൂരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്ങരയും ഒന്നിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിർമാതാവ് രാജശേഖർ പാണ്ഡ്യനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരാധകർ തയാറാക്കിയ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിൽ ദുൽഖറിന്റെ സാന്നിധ്യത്തെ കുറിച്ച് നിർമാതാവ് വ്യക്തമാക്കിയത്. സൂര്യ, സുധ കൊങ്ങര, എന്നിവരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്. അത് സംഭവിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്.
സൂര്യ 43 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം 2023 ഡിസംബറിൽ ആരംഭിക്കുമെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ അവാർഡ് നേടിയ ‘സൂരറൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് അനൗൺസ് ചെയ്‌തിരുന്നു. അക്ഷയ് കുമാറും രാധിക മദനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം 2024 ഫെബ്രുവരി 16 ന് റിലീസ് ചെയ്യും.

കങ്കുവയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തു വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

