സൂര്യയുടെ നായികയായി നസ്രിയ!
text_fieldsസൂരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്നു. സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്രിയ നായികയായി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. കൂടാതെ ചിത്രത്തിൽ നടൻ ദുൽഖർ സൽമാനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യയുമായി ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് സുധ കൊങ്ങര വെളിപ്പെടുത്തിയിരുന്നു. 'ഇതൊരു ബയോപിക് അല്ല. ഒരു സിനിമയാണ്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം. തന്റെ സ്വപ്ന ചിത്രമാണ്. എന്നെ പോലെ തന്നെ സൂര്യയും ആവേശത്തിലാണ്'- സുധ കൊങ്ങര അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ബോബി ഡിയോൾ, ദിഷ പതാനി എന്നിവരാണ് മറ്റുതാരങ്ങൾ. ത്രിഡി ചിത്രം പത്ത് ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. 2024 ആയിരിക്കും റിലീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

