Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിരുദ്ധുമായുള്ള കീർത്തിയുടെ വിവാഹം! പ്രതികരിച്ച് സുരേഷ് കുമാർ

text_fields
bookmark_border
Suresh Kumar  React Keerthi Suresh And  Anirudh Wedding  Rumours
cancel

നടി കീർത്തി സുരേഷിന്റേയും സംഗീത സംവിധായകൻ അനിരുദ്ധിന്റേയും വിവാഹ വാർത്തയിൽ പ്രതികരിച്ച് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ഇതിനും മുമ്പും മകളുടെ പേരിനൊപ്പം മറ്റു ചിലരുടെ പേരുകൾ വന്നിട്ടുണ്ടെന്നും ഇതിൽ ഒരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇതിൽ ഒരു സത്യവുമില്ല. ആ റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണ്. നേരത്തേയും മറ്റു ചില പേരുകൾക്കൊപ്പം ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നു. അനിരുദ്ധിനെയും കീർത്തിയെയും കുറിച്ച് ഇതാദ്യമായിട്ടല്ല വാർത്ത വരുന്നത്; വ്യാജ വാർത്തയിൽ പ്രതികരിച്ചുകൊണ്ട് സുരേഷ് കുമാർ പറഞ്ഞു.

നേരത്തെ ദുബൈയിലെ വ്യവസായിയായ ഫർഹാൻ ബിൻ ലിഖായത്തുമായി നടി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിൽ പ്രതികരിച്ച് കീർത്തി തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചഴക്കരുതെന്നും ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാനെ സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Kumar React Keerthi Suresh And Anirudh Wedding Rumours
Next Story