Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം അടുത്ത മാസം ഗോവയിൽ; കീർത്തി- ആന്റണി വിവാഹത്തെക്കുറിച്ച് സുരേഷ് കുമാർ

text_fields
bookmark_border
Suresh Kumar About  Daughter Keerthi suresh Wedding
cancel

നടി കീർത്തി സുരേഷിന്റെ വിവാഹവാർത്ത സ്ഥിരീകരിച്ച് പിതാവും നിർമാതാവുമായ സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽവെച്ചാകും വിവാഹമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി സ്വദേശിയായ ആന്റണി തട്ടിലാണ് വരൻ.

'കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ തീയതി തിരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക'- എന്നാണ് വിവാഹത്തെക്കുറിച്ച് സുരേഷ് കുമാർ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കീർത്തി സുരേഷിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്.അടുത്തിടെ നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു സിനിമ പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇപ്പോൾ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Kumar About Daughter Keerthi suresh Wedding
Next Story