Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിച്ചെങ്കിൽ ചില പിശാചുക്കളോടു നന്ദി പറയണം; ഗണേശോത്സവങ്ങളിൽ പങ്കെടുക്കും: സുരേഷ് ഗോപി

text_fields
bookmark_border
Suresh gopis comments About Ganesholsavam
cancel

അടുത്ത വർഷത്തെ ഗണേശോത്സവം ലോകം മുഴുവനും ഉറ്റുനോക്കുന്ന മറ്റൊരു തൃശൂർ പൂരമായിരിക്കണമെന്ന് സുരേഷ് ഗോപി. ഷൊർണൂർ മണ്ഡലം ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

'ഇത്തരമൊരു തീരുമാനം എടുക്കാൻ സാധിച്ചെങ്കിൽ ചില പിശാചുക്കളോടു നമ്മൾ നന്ദി പറയണം. ഞാൻ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ‌ഉണർത്തി, വിശ്വാസിയെ നിങ്ങൾ ഉണർത്തി, കൂട്ടത്തിൽ ഞാനും ഉണർന്നു'- സുരേഷ് ‌ഗോപി പറഞ്ഞു.

'ആറേഴ് വർഷത്തോളമായി ഗണേശോത്സവത്തിൽ പങ്കെടുക്കാൻ വിളിക്കാറുണ്ട്. എന്നാൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി രണ്ടുകാലിൽ നടക്കാൻ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളിൽ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചു'- നടൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh gopi's comments About Ganesholsavam
Next Story