Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാമുക്കോയയുടെ വീട്...

മാമുക്കോയയുടെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി; ' ആ വിയോഗം വലിയ നഷ്ടം'

text_fields
bookmark_border
Suresh Gopi Visit Late Actor Mamukkoyas House
cancel

ന്തരിച്ച നടൻ മമുക്കോയയുടെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. ജോയ് മാത്യുവിനൊടൊപ്പമാണ് അദ്ദേഹം എത്തിയത്. മാമുക്കോയയുടെ കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.

'സഹപ്രവർത്തകൻ എന്നതിലുപരി വളരെ അടുത്ത സൗഹൃദമായിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്ന് ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നാണ് അവസാനമായിട്ട് സംസാരിച്ചത്. കലാകാരൻ എന്ന നിലക്ക് എല്ലാവർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. മാമുക്ക ഒരു കാലഘട്ടത്തിൽ സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവവും ഭാവചലനങ്ങളും വർത്താനവും ഒക്കെയായി നിന്നു. അതിന് മുൻപ് അത്തരത്തിലൊരാൾ ഉണ്ടായിരുന്നില്ല, ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് അറിയണം. മാമുക്കോയയുടെ വിയോ​ഗം വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു'- സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മമുക്കോയ അന്തരിക്കുന്നത്. ഏപ്രിൽ 26 ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Show Full Article
TAGS:actor suresh gopimamukkoya
News Summary - Suresh Gopi Visit Late Actor Mamukkoya's House
Next Story