Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങളുടെ ഓണം ജനുവരിയിൽ, അതിന്റെ ഓട്ടത്തിലാണ്; സുരേഷ് ഗോപി

text_fields
bookmark_border
Suresh Gopi Opens Up About   Daughter Bhagyas Wedding
cancel

തങ്ങളുടെ ഓണം മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണെന്ന് നടൻ സുരേഷ് ഗോപി. ഈ വർഷത്തെ ഓണത്തിന് അധികം പ്രത്യേകതയൊന്നുമില്ലെന്നും വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണാണെന്നും നടൻ തിരുവോണദിനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണത്തെ ഓണം അങ്ങനെ പ്രത്യേകതയില്ല. ഞങ്ങളുടെ ഓണം ജനുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. 26 വർഷത്തിന് ശേഷമാണ് വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നത്. അതിന്റെ ഓട്ടത്തിലും തിരക്കിലുമാണ് ഞങ്ങൾ. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി വിവാഹത്തിന് വേണ്ടിയുളള തയാറെടുപ്പുകൾ നടത്തുകയാണ്. ഇന്നലെയാണ് ഞങ്ങൾ ബോംബെയിൽ നിന്ന് വന്നത്. ബാക്കി ആണ്‍പിള്ളേരും അമ്മായിയും അവരുടെ കസിന്‍സുമൊക്കെ ഇവിടെ തന്നെയുണ്ട്. എല്ലാം കൂടി ബഹളത്തിലായി പോയി. ഓണവും ആ ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്-സുരേഷ് ഗോപി പറഞ്ഞു.

ഈ കഴിഞ്ഞ ജൂലൈയിലാണ് സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്തമകളായ ഭാഗ്യയുടെ വിവാഹം നിശ്ചയം നടന്നത്. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് വരൻ. ജനുവരി 17 ന് ഗുരുവായൂരിൽവെച്ചാണ് വിവാഹം. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi Opens Up About Daughter Bhagya's Wedding
Next Story