Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി, തൃശൂരിന് വേണ്ടി പ്രവർത്തിക്കാൻ മുന്നിൽ തന്നെയുണ്ടാകും -സുരേഷ് ​ഗോപി

text_fields
bookmark_border
വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി, തൃശൂരിന് വേണ്ടി പ്രവർത്തിക്കാൻ മുന്നിൽ തന്നെയുണ്ടാകും -സുരേഷ് ​ഗോപി
cancel

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം തൃശൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താൻ മുന്നിലുണ്ടാകുമെന്നും സുരേഷ് ​ഗോപി കുറിച്ചു.

പോസ്റ്റിന് നിരവധി പേരാണ് കമന്‍റുമായി വരുന്നത്. അടുത്ത തവണ സുരേഷ് ​ഗോപി സ്വതന്ത്രനായി മത്സരിച്ചാൽ തൃശൂർ നിങ്ങൾക്ക് തരാമെന്നാണ് സംവിധായകൻ ഒമർ ലുലുവിന്‍റെ കമന്‍റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi, assembly election result
Next Story