Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പെൺമക്കൾ നഷ്ട്മാകുമ്പോൾ ഉള്ള സങ്കടത്തിന്‍റെ ആഘാതം അറിയുന്ന അച്ഛനാണ് ഞാൻ'; വൈകാരിക കുറിപ്പുമായി സുരേഷ് ​ഗോപി

text_fields
bookmark_border
പ​ന​യം​പാ​ടം അപകടത്തി​ൽ അനുശോചനം അറിയിച്ചാണ് നടന്‍റെ പോസ്റ്റ്
Suresh Gopi
cancel

തിരുവനന്തപുരം: പ​ന​യം​പാ​ട​ത്ത് നാല് വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ അപകട മ​ര​ണ​ത്തി​ൽ അനുശോചനം അറിയിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. സമൂഹ മാധ്യമത്തിലൂടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. പെൺമക്കൾ നഷ്ട്മാവുമ്പോൾ ഉള്ള സങ്കടത്തിന്‍റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛൻ ആണ് താനെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

'പെൺമക്കൾ നഷ്ട്മാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്‍റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു' -എന്നതായിരുന്നു സുരേഷ് ഗോപി പങ്കുവെച്ച പോസ്റ്റ്.

പാലക്കാട് കല്ലടിക്കോട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​കളാണ് മ​രി​ച്ചത്. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ഫാ​രി​സ​യു​ടെ​യും മ​ക​ൾ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), പ​ട്ടേ​ത്തൊ​ടി അ​ബ്ദു​ൽ റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മ​ക​ൾ റി​ദ ഫാ​ത്തി​മ (13), ക​വ​ളേ​ങ്ങി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൾ നി​ദ ഫാ​ത്തി​മ (13), അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ന്റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ആ​യി​ഷ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ ക്ക​ടു​ത്ത് പ​ന​യം​പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'I am a father who knows the extent and impact of grief when daughters are lost'; Suresh Gopi with an emotional note
Next Story